EBM News Malayalam

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് : അഞ്ചാം പ്രതിയും കമ്പനി ഡയറക്ടറുമായ ഡോ. റിയ ആന്‍ തോമസ് അറസ്റ്റില്‍

മലപ്പുറം: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസിലെ അഞ്ചാം പ്രതിയും കമ്പനി ഡയറക്ടറുമായ ഡോ. റിയ ആന്‍ തോമസിനെ അറസ്റ്റു ചെയ്തു. റിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെ മലപ്പുറത്തെ വീട്ടില്‍ നിന്നുമാണ് കോന്നി സിഐ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം റിയയെ കസ്റ്റഡിയിലെടുത്തത്.

ഇതോടെ പോപ്പുലര്‍ തട്ടിപ്പ് കേസിലെ 5 പ്രതികളും പൊലീസ് പിടിയിലായി. സ്ഥാപന ഉടമ റോയി ഡാനിയേലിന്റെ രണ്ടാമത്തെ മകളാണ് ഡോ. റിയ ആന്‍ തോമസ്. കേസിലെ മറ്റ് പ്രതികളായ റോയി ഡാനിയേല്‍, ഭാര്യ പ്രഭാ തോമസ്, മക്കള്‍ റീന തോമസ്, റീബ തോമസ് എന്നിവരെ നേരെത്തെ അറസ്റ്റ് ചെയ്യതിരുന്നു. റിയ ആന്‍ തോമസിനോട് മൂന്നാഴ്ചയ്ക്കകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.

Comments are closed.