EBM News Malayalam

സംസ്ഥാനത്ത് ഓണാഘോഷങ്ങള്‍ ഇന്ന് അവസാനിക്കും

തിരുവനന്തപുരം: സാംസ്‌കാരിക ഘോഷയാത്രയോടുകൂടി കഴിഞ്ഞ ഏഴ് ദിവസമായി തലസ്ഥാനത്ത് നടക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷങ്ങള്‍ക്ക് ഇന്ന് അവസാനിക്കും. അതിനായി വൈകിട്ട് 5 മണിക്ക് വെള്ളയമ്പലത്ത് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഘാന്‍ ഘോഷയാത്ര ഫ്‌ളാഗ് ഓപ് ചെയ്യും. നൂറോളം കലാരൂപങ്ങളും പത്ത് സംസ്ഥാനങ്ങളിലെ കലാകാരന്‍മാരും നിശ്ചല ദൃശ്യങ്ങളും വൈവിധ്യമാര്‍ന്ന കലാരൂപങ്ങളും ഘോഷയാത്രയില്‍ അണി നിരക്കും.

ഞായറാഴ്ച വൈകിട്ട് വിവിധ വേദികളിലെ കലാവിരുന്ന് ആസ്വദിക്കാന്‍ വലിയ ആള്‍ക്കൂട്ടമാണ് കനകക്കുന്ന് കൊട്ടാരം, നിശാഗന്ധി ഓഡിറ്റോറിയം, മ്യൂസിയം എന്നിവിടങ്ങളില്‍ എത്തിയത്. നിശഗന്ധിയിലെ മുഖ്യവേദിയില്‍ നടി നവ്യ നായര്‍ നൃത്തം അവതിരിപ്പിച്ചു. കൂടാതെ ഞായറാഴ്ച വൈകിട്ട് വിവിധ വേദികളിലെ കലാവിരുന്ന് ആസ്വദിക്കാന്‍ വലിയ ആള്‍ക്കൂട്ടമാണ് കനകക്കുന്ന് കൊട്ടാരം, നിശാഗന്ധി ഓഡിറ്റോറിയം, മ്യൂസിയം എന്നിവിടങ്ങളില്‍ എത്തിയത്. നിശഗന്ധിയിലെ മുഖ്യവേദിയില്‍ നടി നവ്യ നായര്‍ നൃത്തം അവതിരിപ്പിച്ചു.

Comments
Loading...