EBM News Malayalam

ഓണത്തെ വരവേല്‍ക്കാനായി അവസാനവട്ട ഒരുക്കത്തിലേക്ക് കേരളം

തിരുവനന്തപുരം: ഓണത്തെ വരവേല്‍ക്കാനായി അവസാനവട്ട ഒരുക്കത്തിലേക്ക് കേരളം. അതിന് മുന്നോടിയായുള്ള ഉത്രാടപാച്ചിലിലാണ് നാടും നഗരവും. ഇന്ന് വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സംസ്ഥാനത്ത് ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ഔദ്യോഗിക ഓണാഘോഷ പരിപാടികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

കെഎസ് ചിത്രയുടെ നേതൃത്വത്തിലുളള സംഗീത നിശയും അരങ്ങേറും. പ്രളയദുഖങ്ങള്‍ മറന്നുള്ള തിരിച്ചുവരവ് കൂടിയാണ് മലയാളികള്‍ക്ക് ഇക്കൊല്ലത്തെ ഓണം. ചലച്ചിത്ര താരങ്ങളായ ടൊവീനോ തോമസ്, കീര്‍ത്തി സുരേഷ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

Comments
Loading...