EBM News Malayalam

ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വിപണിയില്‍ അവതരിപ്പിച്ച് ഒഖീനാവ.

. പ്രെയിസ് പ്രോ എന്ന് പേരിട്ടിരിക്കുന്ന ഇലക്ട്രിക്ക് സ്‌കൂട്ടറിന് ഇന്ത്യന്‍ വിപണിയില്‍ 71,990 രൂപയാണ് വില. ഗുരുഗ്രാം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക്ക് ഇരുചക്ര വാഹന നിര്‍മാതാക്കളാണ് ഒഖീനാവ.

രൂപത്തില്‍ പഴയ പ്രെയിസ്, i-പ്രെയിസ് മോഡലുകള്‍ക്ക് സമാനമാണ് പ്രെയ്സ് പ്രോ. ഒഖീനാവയുടെ ഫ്ളാഗ്ഷിപ്പ് മോഡലായ i-പ്രെയിസിന് തൊട്ടുതാഴെയാണ് പുതിയ പ്രെയിസ് പ്രോ -യുടെ സ്ഥാനമെന്ന് കമ്പനി അറിയിച്ചു. പ്രെയിസ് നിരയിലെ മൂന്നാമനാണ് ഒഖീനാവ പ്രെയ്‌സ് പ്രോ.

ഗ്ലോസി റെഡ് ബ്ലാക്ക്, ഗ്ലോസി സ്പാര്‍ക്കിള്‍ ബ്ലാക്ക് എന്നിങ്ങനെ രണ്ട് കളര്‍ ഓപ്ഷനുകളിലാണ് പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ വിപണിയില്‍ എത്തുന്നത്. പുതുമകള്‍ നിറഞ്ഞ നിരവധി ഫീച്ചറുകളും സ്‌കൂട്ടറില്‍ ഇടം പിടിച്ചിട്ടുണ്ട്.

ആന്റി തെഫ്റ്റ് അലാറം, കീലെസ് എന്‍ട്രി, ഫൈന്‍ഡ് മൈ സ്‌കൂട്ടര്‍ ഫങ്ഷന്‍, മൊബൈല്‍ ചാര്‍ജിങ് യുഎസ്ബി പോര്‍ട്ട് തുടങ്ങിയ ഫീച്ചേഴ്സും സ്‌കൂട്ടറിന്റെ സവിശേഷതയാണ്. എക്കണോമി, സ്പോര്‍ട്ട്, ടര്‍ബോ എന്നീ മൂന്ന് റൈഡിങ് മോഡലുകള്‍ പ്രെയ്സ്പോയിലുണ്ട്.

1000 വാട്ട് ബ്രെഷ് ലെസ് വാട്ടര്‍പ്രൂഫ് ഡിസി മോട്ടോറും എടുത്തുമാറ്റാവുന്ന 2kW ലിഥിയം അയേണ്‍ ബാറ്ററിയുമാണ് വാഹനത്തിലുള്ളത്. 2-3 മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ സാധിക്കും. എക്കണോമി മോഡില്‍ ഒറ്റചാര്‍ജില്‍ 110 കിലോമീറ്ററും സ്പോര്‍ട്ടില്‍ 88 കിലോമീറ്ററും സഞ്ചരിക്കാമെന്നാണ് കമ്പനിയുടെ അവകാശവാദം.

എക്കണോമി മോഡില്‍ മണിക്കൂറില്‍ 30 മുതല്‍ 35 കിലോമീറ്ററാണ് പരമാവധി വേഗത. സ്പോര്‍ട്ട് മോഡില്‍ 50 മുതല്‍ 60 കിലോമീറ്ററും ടര്‍ബോ മോഡില്‍ 65 മുതല്‍ 70 കിലോമീറ്റര്‍ വേഗപരിധിയിലും സഞ്ചരിക്കാം. 150 കിലോഗ്രാമാണ് പരമാവധി ലോഡിങ് കപ്പാസിറ്റി.

മികച്ച യാത്രാനുഭവം നല്‍കാന്‍ മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ ട്വിന്‍ ഷോക്കുമാണ് സസ്പെന്‍ഷന്‍. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളും സ്‌കൂട്ടറിന്റെ സവിശേഷതയാണ്. സുരക്ഷയ്ക്കായി ഇ-എബിഎസ് (ഇലക്ട്രോണിക്കലി അസിസ്റ്റഡ് ബ്രേക്കിങ് സിസ്റ്റം) സംവിധാനവും കമ്പനി പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടറില്‍ നല്‍കിയിട്ടുണ്ട്.

Comments
Loading...