EBM News Malayalam

സംസ്‌കാരച്ചടങ്ങുകള്‍ നടക്കുന്നതിനിടെ മധ്യവയസ്‌കന്‍ ശവമഞ്ചത്തില്‍ നിന്ന് എഴുന്നേറ്റു

ഭുവനേശ്വര്‍ : ഒഡിഷയിലെ ലൗഖലയില്‍ ഇടിമിന്നലേറ്റു മരിച്ചെന്നു കരുതി സംസ്‌കാരച്ചടങ്ങുകള്‍ നടക്കുന്നതിനിടെ 52 കാരനായ സിമഞ്ചില്‍ മാലിക്ക് ചിതയിലേക്ക് വയ്ക്കുന്നതിനു തൊട്ടുമുന്‍പാണ് ശവമഞ്ചത്തില്‍ നിന്നും എഴുന്നേറ്റത്. വനത്തില്‍ ആടുമേയ്ക്കാന്‍ പോയ മാലിക്ക് അവിടെവെച്ച് ബോധരഹിതനായി.

തുടര്‍ന്ന് ബന്ധുക്കളും ഗ്രാമവാസികളും നടത്തിയ തിരച്ചിലില്‍ കാട്ടിനുളളില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന ഇയളെ കണ്ടെത്തിയത്. കടുത്ത പനി ബാധിച്ചിരിക്കെയാണ് ആടിനെ മേയ്ക്കാന്‍ മാലിക് വനത്തില്‍ പോയത്.

മരിച്ചെന്ന് കരുതി ശമ്ശാനത്തിലേക്ക് എത്തിച്ച് ചിതയിലേക്ക് ഏടുക്കുന്നതിനു തൊട്ടു മുന്‍പ് ബോധം വന്ന മാലിക് ശവമഞ്ചത്തില്‍ നിന്നും എഴുന്നേല്‍ക്കുകയായിരുന്നു. വസ്ത്രങ്ങള്‍ അഴിച്ചു മാറ്റുന്നതിനിടെ ബോധം തിരിച്ചു കിട്ടിയെന്ന് മാലിക് പറഞ്ഞു. ഇത് കണ്ട് ഭയന്ന് ബന്ധുക്കളും ഗ്രാമവാസികളും പിന്നോട്ടുമാറുകയായിരുന്നു.

Comments
Loading...