EBM News Malayalam

കൊല്ലത്ത് വീടിനു മുന്നിലെ കിണറ്റില്‍ വീണ് രണ്ടര വയസുകാരന്‍ മരിച്ചു

എഴുകോണ്‍ : കൊല്ലത്ത് വീടിനു മുന്നിലെ കിണറ്റില്‍ വീണ് രണ്ടര വയസുകാരന്‍ മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.30 ന് ഇരുമ്പനങ്ങാട് മാറനാട് പള്ളിമുക്കില്‍ സുനില്‍ സദനത്തില്‍ സൈനികനായ സുനില്‍ കുമാറിന്റെയും നിഷയുടെയും മകന്‍ അഭിനവാണ് (രണ്ടര) മരിച്ചത്. സൈനികനായ പിതാവ് സുനില്‍കുമാര്‍ രണ്ടു ദിവസം മുന്‍പാണ് അവധിക്ക് നാട്ടിലെത്തിയത്.

ഉയരം കുറഞ്ഞതാണ് കിണറിന്റെ ആള്‍മറ. തൊട്ടടുത്ത പുരയിടത്തില്‍ നിന്ന് മഴയത്ത് ഒലിച്ചുവന്ന മണ്ണ് കിണറിനോട് ചേര്‍ന്ന് അടിഞ്ഞുകൂടിയിരുന്നു. വീട്ടുമുറ്റത്ത് പശുവിന് വെള്ളം കൊടുത്തുകൊണ്ട് നിന്നിരുന്ന അമ്മൂമ്മയുടെ സമീപത്ത് നില്‍ക്കുകയായിരുന്ന അഭിനവ് അടിഞ്ഞുകൂടിയ മണ്ണിനു മുകളിലൂടെ നടന്നപ്പോള്‍ കാല്‍തെറ്റി കിണറ്റിലേക്ക് വീണിരുന്നു.

വീട്ടുകാരുടെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ കുട്ടിയെ പുറത്തെടുത്ത് കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. വന്നത്. അക്ഷയ് ആണ് സഹോദരന്‍.

Comments are closed.