കാർഷിക നിയമങ്ങൾക്കെതിരായ പ്രമേയത്തെ അനുകൂലിച്ചതിന് പിന്നാലെ വിശദീകരണക്കുറിപ്പ് പുറത്തിറക്കി ഒ രാജഗോപാൽ
തിരുവനന്തപുരം : കേന്ദ്ര കാർഷിക നിയമഭേദഗതിക്കെതിരായ സംസ്ഥാനത്തിന്റെ പ്രമേയത്തെ അനുകൂലിച്ചത് വിവാദമായതോടെ വിശദീകരണ പ്രസ്താവന പുറത്തിറക്കി ബിജെപി എംഎൽഎ ഒ രാജഗോപാൽ. നിയമസഭയിൽ പ്രമേയത്തെ ശക്തമായി താൻ എതിർത്തുവെന്നാണ് എംഎൽഎ പ്രസ്താവനക്കുറിപ്പിൽ നൽകുന്ന വിശദീകരണം.
പ്രമേയത്തെ അനുകൂലിക്കുന്നവർ, എതിർക്കുന്നവർ എന്ന് സ്പീക്കർ വേർതിരിച്ചു ചോദിച്ചില്ലെന്നും ഒറ്റ ചോദ്യത്തിൽ ചുരുക്കിയ സ്പീക്കർ കീഴ് വഴക്ക ലംഘനം നടത്തിയെന്നും രാജഗോപാൽ ആരോപിച്ചു.
എന്നാൽ കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം വോട്ടിനിട്ടപ്പോൾ അനുകൂലിക്കുന്നവർ എതിർക്കുന്നവർ എന്ന് സ്പീക്കർ വെവ്വേറെ ചോദിക്കുന്നുണ്ടെന്നത് സഭാ ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.അനുകൂലിക്കുന്നവർ എന്ന ചോദ്യത്തിന് ഒ.രാജഗോപാൽ കൈയുയർത്തി അനുകൂലിച്ചു.
എതിർക്കുന്നവർ എന്ന് പറയുമ്പോൾ രാജഗോപാൽ കൈ താഴ്ത്തിയ നിലയിലുമായിരുന്നുവെന്നും ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.
കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം പൊതുഅഭിപ്രായത്തെ മാനിച്ച് യോജിക്കുന്നുവെന്നായിരുന്നു സഭയിൽ നിന്ന് പുറത്തിറങ്ങിയ ശേഷം രാജഗോപാൽ മാധ്യമങ്ങൾക്ക് മുന്നിൽ നൽകിയ വിശദീകരണം. സംഭവം വിവാദമായതോടെ മറ്റ് ബിജെപി നേതാക്കൾ വിഷയം രാജഗോപാലിനോട് സംസാരിച്ചതായും അതിന്റെ അടിസ്ഥാനത്തിലാണ് പ്രസ്താവന പുറത്തിറക്കിയതെന്നുമാണ് വിവരം.
ആപ് ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക
https://play.google.com/store/apps/details?id=com.ebmnews
ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം
https://facebook.com/ebmnewsmalayalam
ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക
https://www.youtube.com/c/EBMNewsMalayalam?sub_confirmation=1
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu
Comments are closed.