EBM News Malayalam

രാജി വെയ്ക്കില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി

ബംഗലുരു: ഇന്ന് 11 മണിയോടെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് പിന്നാലെയാണ് രാജി വെയ്ക്കേണ്ട അടിയന്തിര സാഹചര്യം ഇല്ലെന്നും 2008 ല്‍ സമാനമായ സാഹചര്യം ഉണ്ടായപ്പോള്‍ യെദ്യൂരപ്പ രാജിവെച്ചില്ലെന്നും എന്തുവന്നാലും രാജി വെയ്ക്കില്ലെന്ന് കര്‍ണാടകാ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി പറഞ്ഞു. വൈകിട്ട് ആറ് മണിക്ക് മുമ്പായി സ്പീക്കര്‍ക്ക് വിമത എംഎല്‍എമാര്‍ സ്പീക്കര്‍ക്ക് മുന്നില്‍ എത്തണമെന്ന് ബിജെപിയുടെ ഹര്‍ജിയില്‍ സുപ്രീംകോടതി വ്യക്തമാക്കുന്നു.

മുംബൈയില്‍ നിന്നും എംഎല്‍എമാര്‍ ബംഗലുരുവിലേക്ക് തിരിച്ചു. ഒമ്പത് എംഎല്‍എമാരാണ് ഉച്ചയ്ക്ക് രണ്ടു മണിക്കുള്ള വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്. ആര്‍.ശങ്കര്‍, നാഗേഷ് എന്നിവരാണ് തല്‍ക്കാലം മടങ്ങേണ്ടെന്നാണ് തീരുമാനം . രാജി സ്വീകരിക്കുമോ എംഎല്‍എമാരെ അയോഗ്യരാക്കുമോ തുടങ്ങിയ കാര്യങ്ങളാണ് രാജ്യം ശ്രദ്ധിക്കുന്നത്.

10 കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് ജെഡിഎസ് എംഎല്‍എമാരും ജൂലൈ 6 ന് രാജിക്കത്ത് സമര്‍പ്പിച്ചതോടെയാണ് കര്‍ണാടകത്തില്‍ രാഷ്ട്രീയ പ്രതിസന്ധി തുടങ്ങിയത്. ആറു മണിക്കൂറോളമാണ് ശിവകുമാര്‍ ഇന്നലെ മുംബൈയില്‍ വിമതരുമായി സംസാരിക്കാന്‍ കാത്തു നിന്നത്. എന്നാല്‍ അകത്തു കടക്കാനായില്ലെന്ന് മാത്രമല്ല അദ്ദേഹം ബുക്ക് ചെയ്ത മുറി പോലും കിട്ടിയതുമില്ല.

Comments
Loading...