EBM News Malayalam

കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് നോര്‍വെ പ്രധാനമന്ത്രിക്ക് പിഴ ശിക്ഷ

ഓസ്ലോ: കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് നോര്‍വെ പ്രധാനമന്ത്രിക്ക് പിഴ ശിക്ഷ. പ്രധാനമന്ത്രി എര്‍ണ സോള്‍ബെര്‍ഗിനാണ് കോവിഡ് പ്രതിരോധ നടപടികളില്‍ വീഴ്ചവരുത്തിയതിന് പിഴചുമത്തിയത്. ചട്ടം ലംഘിച്ച്‌ പ്രധാനമന്ത്രിയുടെ പിറന്നാള്‍ ആഘോഷ പരിപാടി സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് പൊലീസാണ് പിഴ ചുമത്തിയത്.

20,000 നോര്‍വീജിയന്‍ ക്രൗണ്‍ (1.76 ലക്ഷം രൂപ) ആണ് പ്രധാനമന്ത്രിക്ക് പിഴ ചുമത്തിയത്. സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള പ്രോട്ടോക്കോളാണ് പ്രധാനമന്ത്രി ലംഘിച്ചത്.

പ്രധാനമന്ത്രിയുടെ 60ാം പിറന്നാള്‍ ആഘോഷത്തിന് കുടുംബാംഗങ്ങളായ 13 പേരെ ക്ഷണിക്കുകയും ഒരു റിസോര്‍ട്ടില്‍ വെച്ച്‌ ആഘോഷം സംഘടിപ്പിക്കുകയും ചെയ്‌തെന്നായിരുന്നു പരാതി.

Comments are closed.