EBM News Malayalam

2019 ലെ രസതന്ത്രത്തിനുള്ള നോബേല്‍ പുരസ്‌ക്കാരം പ്രഖ്യാപിച്ചു

സ്റ്റേക്ക്ഹോം : ലിഥിയം അയണ്‍ ബാറ്ററികള്‍ വികസിപ്പിച്ചതിന് 2019 ലെ രസതന്ത്രത്തിനുള്ള നോബേല്‍ പുരസ്‌ക്കാരം മൂന്ന് പേര്‍ക്ക് പ്രഖ്യാപിച്ചു. സമ്മാനത്തുകയായ ഒന്‍പത് ദശലക്ഷം സ്വീഡിഷ് ക്രോണ ബി ഗുഡ്ഇനഫ്, എം സ്റ്റാന്‍ലി വിറ്റിങ്ഹാം, അകിറ യോഷിനോ എന്നീ മൂവരും തുല്യമായി പങ്കിടുന്നതാണ്.

വ്യാഴാഴ്ചയാണ് സാഹിത്യത്തിനുള്ള നോബേല്‍ സമ്മാനം പ്രഖ്യാപിക്കുന്നത്. മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പുകള്‍ മുതല്‍ ഇലക്ട്രിക്ക് വാഹനങ്ങളിലും അവ ഉപയോഗപ്പെടുന്നു. പുരസ്‌കാര സമിതി നിരീക്ഷിച്ചു. ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കേണ്ടാത്ത ഒരു വയര്‍ലസ് സമൂഹത്തെ സൃഷ്ട്ടിക്കുന്നതിന് തറക്കല്ലിടുകയാണ് നോബേല്‍ ജേതാക്കള്‍ മൂവരും ചെയ്തത്. ഇത് സൂര്യന്‍, കാറ്റ് തുടങ്ങിയവയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി സൂക്ഷിക്കാനും ഇവ ഉപയോഗിക്കുന്നു.

Comments
Loading...