EBM News Malayalam

‘നോ ടൈം ടു ഡൈ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി

ജെയിംസ് ബോണ്ട് ചിത്രം ‘നോ ടൈം ടു ഡൈ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ട്വിറ്ററിലൂടെ പുറത്തെത്തി. ജെയിംസ് ബോണ്ട് സിരീസിലെ 25-ാം ചിത്രമായിരിക്കും ‘നോ ടൈം ടു ഡൈ’. ഡാനിയല്‍ ക്രെയ്ഗിന്റെ അഞ്ചാം ബോണ്ട് ചിത്രവും.

2006ല്‍ പുറത്തെത്തിയ കാസിനോ റോയല്‍ ആയിരുന്നു ക്രെയ്ഗിന്റെ ആദ്യ ബോണ്ട് ചിത്രം. പിന്നീട് ക്വാണ്ടം ഓഫ് സൊളേസ് (2008), സ്‌കൈഫാള്‍ (2012), സ്പെക്റ്റര്‍ (2015) എന്നീ ചിത്രങ്ങളിലും അദ്ദേഹം സീക്രട്ട് ഏജന്റ് ആയി വേഷമിട്ടു. ‘നൊ ടൈം ടു ഡൈ’ തന്റെ അവസാന ബോണ്ട് ചിത്രമായിരിക്കും.

Comments
Loading...