EBM News Malayalam

ഫലം വരും മുമ്പ് എന്‍ ഡി എ എയില്‍ ഭിന്നത

പട്‌ന: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അന്തിമഘട്ട വോട്ടടെുപ്പ് ഇന്ന് അവസാനിക്കുകയാണ്. രണ്ടുദിവസം കഴിഞ്ഞാല്‍ ഫലം അറിയാം. നരേന്ദ്ര മോദിക്ക് രണ്ടാമൂഴം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി. പ്രതിപക്ഷത്ത് ഐക്യത്തിനുള്ള നീക്കങ്ങളും തകൃതിയാണ്. ഈ വേളയിലാണ് ബിഹാറിലെ ബിജെപിയുടെ സഖ്യകക്ഷിയായ ജെഡിയു ചില കാര്യങ്ങളില്‍ ബിജെപിയോട് വിയോജിപ്പുണ്ടെന്ന് പരസ്യമായി പറഞ്ഞിരിക്കുന്നത്. വോട്ട് രേഖപ്പെടുത്തിയ ശേഷം പുറത്തെത്തിയ ജെഡിയു അധ്യക്ഷനും മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ തന്നെയാണ് ബിജെപിയോടുള്ള വിയോജിപ്പ് പ്രകടിപ്പിച്ചത്. മൂന്ന് കാര്യങ്ങളില്‍ ബിജെപിയുമായി ഒത്തുപോകില്ലെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയുടെ പ്രഖ്യാപിത നിലാപടുകള്‍ക്കെതിരെയാണ് നിതീഷ് കുമാര്‍ രംഗത്തുവന്നിരിക്കുന്നത്.
ബിഹാറില്‍ എന്‍ഡിഎ സഖ്യത്തില്‍ മൂന്ന് കക്ഷികളാണ് പ്രധാനികള്‍. ബിജെപി, ജെഡിയു, എല്‍ജെപി. നിതീഷ് കുമാറിന്റെ ജെഡിയുവും രാം വിലാസ് പാസ്വാന്റെ എല്‍ജെപിയും പലപ്പോഴും ബിജെപിക്ക് തലവേദന സൃഷ്ടിക്കാറുണ്ട്. ഓരോ പാര്‍ട്ടികള്‍ക്കും ഭിന്ന ആദര്‍ശമാണ് എന്നതാണ് പ്രധാന കാരണം.

Comments
Loading...