EBM News Malayalam

സർക്കാരിന്റെ സമീപനം മാറണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി

തിരുവനന്തപുരം: സി.പി.എം സര്‍ക്കാരിന്റെ സമീപനം മാറണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. റഷ്യയും ചൈനയും വരെ ഇക്കാര്യത്തില്‍ മാറിയെന്നും ഗഡ്കരി പറഞ്ഞു. ഒരാഴ്ചത്തെ വിശ്രമത്തിനായി കേരളത്തിലെത്തിയ ഗഡ്കരി, മലയാളത്തിലെ ഒരു പ്രമുഖ മാദ്ധ്യമത്തിന് നല്‍കിയ അിമുഖത്തിലാണ് സര്‍ക്കാരിനെതിരെ വിമര്‍ശം ഉന്നയിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷം കേന്ദ്രസര്‍ക്കാര്‍ 17 ലക്ഷം കോടി രൂപയുടെ ദേശീയപാതാ വികസനപദ്ധതികള്‍ നടപ്പാക്കി. കേരളം പിന്നിലായത് എന്തുകൊണ്ടെന്നു ചിന്തിക്കണം. കേന്ദ്രത്തിന്റെ നിഷേധസമീപനം കൊണ്ടല്ല. നിങ്ങളുടെ സങ്കുചിത നിലപാടുമൂലം സ്ഥലമെടുപ്പു വൈകി. 25,000 കോടി രൂപയാണു വാഗ്ദാനം ചെയ്തത്. സ്ഥലമേറ്റെടുപ്പു പൂര്‍ത്തിയായാല്‍ 25,000 കോടി രൂപയും സംസ്ഥാനത്തിനു നല്‍കാം.വികസന പദ്ധതികളോട് സിപിഎം സര്‍ക്കാരിന്റെ സമീപനം.

Comments
Loading...