EBM News Malayalam

സ്വര്‍ണക്കടത്ത് കേസ് മുഖ്യപ്രതി സന്ദീപ് നായര്‍ അടക്കമുള്ള പ്രതികളെ എന്‍ഐഎ ചോദ്യം ചെയ്ത് തുടങ്ങി

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ കോടതി, കസ്റ്റഡിയില്‍ വിട്ടു നല്‍കിയ മുഖ്യപ്രതി സന്ദീപ് നായര്‍ അടക്കമുള്ള പ്രതികളുടെ ഫോണ്‍, ലാപ്‌ടോപ് എന്നിവയില്‍ നിന്ന് വീണ്ടെടുത്ത ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ എന്‍ഐഎ ചോദ്യം ചെയ്ത് തുടങ്ങി.

കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷിനെയും കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കിയെങ്കിലും പ്രതി നെഞ്ച്വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ ആയിരുന്നതിനാല്‍ കസ്റ്റഡി അപേക്ഷ പരിഗണിച്ചില്ല. ഇന്ന് സ്വപ്നയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കിയേക്കും.

കേസിലെ മറ്റൊരു പ്രതി മുഹമ്മദ് അന്‍വറിന്റെ കസ്റ്റഡി അപേക്ഷയും കോടതി ഇന്ന് പരിഗണിക്കും. കേസിലെ 28 -ാം പ്രതിയും കോഴിക്കോട്ടെ ജ്വല്ലറി ഉടമയുമായ ഷംസുദ്ദിന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയും കോടതി പരിഗണിക്കും.

 

Comments are closed.