വെല്ലിംഗ്ടണ്‍: പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റില്‍ വിജയം സ്വന്തമാക്കി ന്യൂസിലന്‍ഡ്. ഇതോടെ ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തിന് അടുത്തെത്താന്‍ അവര്‍ക്ക് സാധിച്ചു. ആദ്യ ടെസ്റ്റില്‍ 101 റണ്‍സിനായിരുന്നു ന്യൂസിലന്‍ഡിന്റെ ജയം. സ്കോര്‍ ന്യൂസിലന്‍ഡ് 431 & 180/5 ഡിക്ലയേര്‍ഡ്. പാകിസ്ഥാന് 239 & 271. ഫവാദ് ആലം (102), മുഹമ്മദ് റിസ്വാന്(60) എന്നിവരുടെ ചെറുത്തുനില്‍പ്പ് പാകിസ്ഥാന് പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ കെയ്ല്‍ ജാമിസണ് റിസ്വാനെ പുറത്താക്കി കൂട്ടുകെട്ട് പൊളിച്ചതോടെ മത്സരം കിവീസിന് അനുകൂലമായി. ഫവാദിനെ നീല്‍ വാഗ്നര്‍ പുറത്താക്കി. 35കാരനായ ഫവാദ് 2009ലാണ് ടെസ്റ്റില്‍ ആദ്യ സെഞ്ചുറി നേടുന്നത്.
എന്നാല്‍ സ്ഥിരയില്ലായ്മയെ തുടര്‍ന്ന് താരം ടീമില്‍ നിന്ന് പുറത്തായി. എന്നാല്‍ അടുത്തിടെ ആഭ്യന്തര സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്ത താരം പാക് ടീമിലേക്ക് തിരിച്ചെത്തി. വീണ്ടും സെഞ്ചുറി നേടിയത് ആരാധകരെ സംബന്ധിച്ചിടത്തോളം ആശ്ചര്യമാണ്. 269 പന്തില്‍ 14 ബൗണ്ടറികളുടെ സഹായത്തോടെയാണ് താരം 102 റണ്‍സെടുത്തത്. ന്യൂസിലന്‍ഡിന് വേണ്ടി ടിം സൗത്തി, ട്രന്റ് ബോള്‍ട്ട്, കെയ്ല്‍ ജാമിസണ്, നീല്‍ വാഗ്നര്‍, മിച്ചല്‍ സാന്റ്നര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ആദ്യ ഇന്നിങ്സില്‍ സെഞ്ചുറി നേടിയ കെയ്ന്‍ വില്യംസണാണ് മാന്‍ ഓഫ് ദ മാച്ച്.
ആപ് ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക
https://play.google.com/store/apps/details?id=com.ebmnews
ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം
https://facebook.com/ebmnewsmalayalam
ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക
https://www.youtube.com/c/EBMNewsMalayalam?sub_confirmation=1
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu
Comments are closed.