EBM News Malayalam

വനിതാ സംവരണ ബില്ലിന് പിന്തുണ തേടി നാഷ്ണലിസ്റ്റ് മഹിളാ കോൺഗ്രസ്സ് സിഗ്നേച്ചർ കാംപെയിൻ

രാജ്യസഭാ അംഗവും നാഷ്ണലിസ്റ്റ് മഹിളാ കോൺഗ്രസ്സ് NMC യുടെ ദേശീയ അധ്യക്ഷയയു മായഡോ. ഫൗസിയ ഖാൻ MPയുടെ ആഹ്വാനപ്രകാരം ലോക്‌സഭയിൽ സ്ത്രീകൾക്ക് 33 ശതമാനംസംവരണം ഉറപ്പാക്കുന്ന ബില്ലിന് പിന്തുണ തേടിക്കൊണ്ടുള്ള ഒപ്പ് ശേഖരണ കാംപെയിനിന് തുടക്കംകുറിച്ച് കൊണ്ട് അഖിലേന്ത്യാ NMC IT സെൽ കേരള ഇൻ ചാർജും ജെനറേഷൻ ഇക്വാലിറ്റി ഫോറംകമ്മിറ്റ്മെൻറ് മേക്കറുമായ ശ്രുതി ഹാരീസ് NCP ജില്ലാ പ്രസിഡന്റ്‌ ടി പി അബ്ദുൾ അസീസിൽ നിന്ന്ആദ്യത്തെ ഒപ്പ് ശേഖരിച്ചു. NMC സംസ്ഥാന ജനറൽ സെക്രട്ടറി മിനിസോമന്റെയും NCP യുടെയുംNMCയുടെയും മറ്റ് നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു പരിപാടി.

ലിംഗസമത്വവുംരാഷ്ട്രീയമടക്കം എല്ലാ മേഖലകളിലും സ്ത്രീകളുടെയും പാർശ്വവത്കൃത ലിംഗസമൂഹങ്ങളുടെയുംപങ്കാളിത്തം ഉറപ്പുവരുത്തുക എന്നത് എല്ലാ ജെൻഡറുകളിൽപ്പെട്ടവരുടെയുംകൂട്ടുത്തരവാദിത്തമാണെന്നും അതുകൊണ്ട്തന്നെ ഈ സിഗ്നേച്ചർ കാംപെയിൻവിജയിപ്പിക്കുന്നതിനും ബില്ല് പാർളിമെൻ്റിൽ പാസാക്കുന്നതിനും പുരുഷൻമാരുടെ കൂടിസഹകരണം അനിവാര്യമാണെന്ന് കൊച്ചിയിൽ കാംപെയിൻ ലോഞ്ച് ചെയ്തു കൊണ്ട് ശ്രുതിവിശദീകരിച്ചു.

നിലവിൽ നാല് രാജ്യസഭാ അംഗങ്ങളാണ് NCPക്കുള്ളത്. അതിൽ രണ്ട് പേർവനിതകളാണ്. ലിംഗ സമത്വവും സ്ത്രീകൾക്ക് അധികാര പങ്കാളിത്തവുമെന്നത് വെറും പ്രഹസനമല്ലമറിച്ച് പാർട്ടിയുടെ അടിസ്ഥാന നയങ്ങളിലൊന്നാണ്. സെപ്തംബറിൽ ന്യൂഡൽഹിയിൽ വച്ചു നടന്നദേശീയ സമ്മേളനത്തിലും ഇത് വ്യക്തമാക്കിയിരുന്നു. മറ്റു പാർട്ടികളിൽ സ്ത്രീകളുടെ നേതൃത്വംമഹിളാ സംഘടനകളിലൊതുങ്ങുമ്പോൾ NCP യുടെ മൂന്നു പ്രധാനപ്പെട്ട പോഷക സംഘടനകളെനയിക്കുന്നത് സ്ത്രീകളാണെന്നതും ശ്രദ്ധേയമാണെന്ന് ശ്രുതി കൂട്ടിച്ചേർത്തു. വരും ദിനങ്ങളിൽതകൃതിയായി എല്ലാ ജില്ലകളിലും NMC നേതാക്കളും പ്രവർത്തകരും പൊതുജനങ്ങളിൽ നിന്ന്ഒപ്പുകൾ ശേഖരിക്കുന്നതായിരിക്കും.

ഡിസംബർ മൂന്നിന് കൊച്ചിയിൽ നടക്കുവാനിരിക്കുന്ന NMC യുടെ സംസ്ഥാനതല വിശാല എക്സിക്യൂട്ടിവ് യോഗത്തിൽവച്ച് NMC സംസ്ഥാന പ്രസിഡന്റ് അനിതാകുന്നത്ത് NMC ദേശീയ സെക്രട്ടറിയും NMC IT സെൽ കോ-ചെയർപഴ്‌സണുമായഎസ്.കലൈവാണിക്ക് കൈമാറുന്നതായിരിക്കും.