തിരുവനന്തപുരം : എൻ.സി.പി യുടെ തിരുവനന്തപുരം ബ്ലോക്ക് പ്രസിഡന്റായി അഗസ്റ്റി പുത്രൻ തെരഞ്ഞെടുത്തു. എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കേയുടെ നാമനിർദ്ദേശ പ്രകാരമാണ് അഗസ്റ്റി പുത്രനെ തെരഞ്ഞെടുത്ത് .
ഇന്ന് തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ വച്ച് അഗസ്റ്റി പുത്രൻ തിരുവനന്തപുരം ബ്ലോക്ക് പ്രസിഡന്റായി ചുമതല ഏറ്റെടുത്തു . എൻ.സി.പി ജില്ലാ പ്രസിഡന്റ് ആട്ടുകാൽ അജി, സെക്രട്ടറി ഇടക്കുന്നിൽ മുരളി, നേഷണലിസ്റ്റ് മഹിളാ കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ബുന്ദു രവീന്ദ്രൻ, NCP ജില്ലാ ജനറൽ സെക്രട്ടറിമാരായ കരകുളം വസന്ത, KP സുന്ദരം നെടുമങ്ങാട് ബ്ലോക്ക് പ്രസിഡൻ്റ് കരകുളം നടരാജൻ, കഴക്കൂട്ടം ബ്ലോക്ക് പ്രസിഡൻ്റ് ആലുവിള രാജേന്ദ്രൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.