EBM News Malayalam

കേരളത്തിന് വേണ്ടി പിന്തുണയും പ്രാര്‍ത്ഥനയുമായി നയന്‍താര.

മഹാപ്രളയത്തില്‍ വലയുന്ന കേരളത്തിനു വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും എല്ലാവരും ഒരേ മനസ്സോടെ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നുമുള്ള അഭ്യര്‍ത്ഥനയുമായി നയന്‍താര. മറ്റൊരു പ്രളയദുരിതത്തെക്കൂടി അഭിമുഖീകരിക്കുന്ന കേരളത്തിന് വേണ്ടി പിന്തുണയും പ്രാര്‍ത്ഥനയും അഭ്യര്‍ത്ഥിച്ചാണ് താരം ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്.

ദുരിതത്തില്‍ പെട്ടവര്‍ക്ക് ആവശ്യമായ ഭക്ഷണവും വസ്ത്രവും താമസിക്കുന്നതിനുള്ള ഇടവും ഒരുക്കിക്കൊടുക്കണമെന്നും കേരളത്തോട് കരുണ കാട്ടണമെന്ന് ദൈവത്തോടു പ്രാര്‍ത്ഥിക്കാമെന്നും നയന്‍താര പറഞ്ഞു. അതിനായി ക്യാമ്പുകളുടെ വിവരങ്ങളും കണ്‍ട്രോള്‍ റൂമുകളുടെ നമ്പരുകളും താരം ഷെയര്‍ ചെയ്തു.

Comments
Loading...