മഹാരാഷ്ട്രയില്‍ ബസും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ച് മരിച്ചവരുടെ എണ്ണം 23 ആയി; 31 പേര്‍ക്ക് പരിക്ക്
നാസിക്ക്: മഹാരാഷ്ട്രയിലെ നാസിക്കില്‍ സര്‍ക്കാര്‍ ബസും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ച് മരിച്ചവരുടെ എണ്ണം 23 ആവുകയും തുടര്‍ന്ന് 31 പേര്‍ക്ക് പരിക്കേല്‍ക്കുകയുമായിരുന്നു. ചൊവ്വാഴ്ച വൈകിട്ടോടെ മലേഗാവ് ദോല റോഡില്‍ നിയന്ത്രണം വിട്ട ബസ് എതിര്‍ദിശയില്‍ വന്ന ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു.
തുടര്‍ന്ന് ഓട്ടോറിക്ഷയെ ഇടിച്ചുനിരക്കിയ ബസ് റോഡരുകിലുള്ള കിണറ്റിലേക്ക് പതിച്ചിരുന്നു. മലേഗാവില്‍ നിന്നും കല്വാനിലേക്ക് പോവുകയായിരുന്ന ബസിന്റെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടമായിരുന്നു. തുടര്‍ന്ന് അപകടത്തില്പെട്ടവരെയെല്ലാം പുറത്തെടുക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു.
കിണറ്റില്‍ കുടുങ്ങിപ്പോയ വാഹനങ്ങള്‍ പുറത്തെടുക്കാന്‍ ശ്രമം തുടരുകയാണ്. മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ പത്തു ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം ധനസഹായവും സൗജന്യ ചികിത്സയും പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം അമിത വേഗതയിലായിരുന്നു ബസ് എന്നും പോലീസ് പറയുന്നുണ്ട്.