Ultimate magazine theme for WordPress.

യുഎയിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി : യുഎയിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുകയാണ് യുഎഇ ആരോഗ്യ മന്ത്രാലയം. ചൈനീസ് നഗരമായ വുഹാനില്‍ നിന്നുള്ള കുടുംബത്തിനാണ് രോഗബാധ സ്ഥിരീകരിച്ചത്.

തുടര്‍ന്ന് ഇവര്‍ മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണെന്നും എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പു നല്‍കുന്ന വിധത്തില്‍ മന്ത്രാലയം സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും രാജ്യത്തെ ആരോഗ്യ സംവിധാനം വളരെ കാര്യമായി തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Comments are closed.