പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കി രാജസ്ഥാന് നിയമസഭ
ജയ്പൂര്‍: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം രാജസ്ഥാന് നിയമസഭയും പാസാക്കി. തുടര്‍ന്ന് പഞ്ചാബും പ്രമേയം പാസാക്കുകയായിരുന്നു. പശ്ചിമ ബംഗാള്‍ നിയമസഭ തിങ്കാളഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് ചേരുന്ന പ്രത്യേക സമ്മേളനത്തില്‍ നിയമം റദ്ദാക്കണമെന്ന പ്രമേയം കൊണ്ടുവരുന്നതാണ്. രാജ്യവ്യാപകമായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ നിയമം റദ്ദാക്കണമെന്ന് രാജസ്ഥാന് നിയമസഭ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു.
പ്രമേയം ചര്‍ച്ചയ്ക്കെടത്തതോടെ ബി.ജെ.പി അംഗങ്ങള്‍ പ്രതിഷേധവുമായി എഴുന്നേറ്റു. ഭേദഗതി നിയമത്തിന് അനുകൂലമായി അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു.
പാര്‍ലമെന്റ് പാസാക്കിയ നിയമം അനധികൃത കുടിയേറ്റക്കാരെ മതത്തിന്റെ അടിസ്ഥാനത്തില്‍ മവര്‍തിരിക്കുന്നതാണെന്നും അത്തരം വിവേചനങ്ങള്‍ ഭരണഘടനയുടെ മതേതര മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്നും അനുഛേദം 14ന്റെ നഗ്നമായ ലംഘനമാണെന്നും പ്രമേയത്തില്‍ വ്യക്തമാക്കുന്നു. അതിനാല്‍ നിയമം വലിയ ആശങ്കകള്‍ സൃഷ്ടിക്കപ്പെടുന്നതെന്നും രാജ്യമെമ്പാടും പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതെന്നും പ്രമേയത്തില്‍ പറയുന്നു.