Ultimate magazine theme for WordPress.

പൗരത്വ നിയമ ഭേദഗതി : ഡല്‍ഹിയിലെ ഷഹീന്‍ ബാഗില്‍ പ്രതിഷേധിക്കുന്നവരുമായി കൂടിക്കാഴ്ച നടത്തുമെന്ന് യോഗ ഗുരു ബാബ രാംദേവ്

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയെത്തുടര്‍ന്ന് പ്രതിഷേധം തുടരുന്നതിനിടെ ഡല്‍ഹിയിലെ ഷഹീന്‍ ബാഗില്‍ പ്രതിഷേധിക്കുന്നവരുമായി ശനിയാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് യോഗ ഗുരു ബാബ രാംദേവ് അറിയിച്ചു. ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മില്‍ ഒരു പോരാട്ടം താന്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ താന്‍ ഷഹീന്‍ ബാഗിലേയ്ക്ക് പോകുകയാണ്.

അവരെ കേള്‍ക്കാന്‍.. മുസ്ലീം സമുദായത്തെ പിന്തുണയ്ക്കുന്നതാവും രാംദേവിന്റെ സന്ദര്‍ശനം. മുസ്ലീം സമുദായത്തിനെതിരെ അനീതിയാണ് സിഎഎ എങ്കില്‍ താന്‍ അവര്‍ക്കൊപ്പം നില്‍ക്കുമെന്നും അദേഹം വ്യക്തമാക്കി.ഞാന്‍ ആര്‍ക്കും ഒപ്പമല്ല, ആര്‍ക്കും എതിരുമല്ല.. ഞാന്‍ മധ്യേ നില്‍ക്കുന്ന ഒരാളാണ്. ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മില്‍ ഒരു പോര് താന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ മുസ്ലീങ്ങള്‍ക്കെതിരെ അനീതിയുണ്ടെങ്കില്‍ താന്‍ അവര്‍ക്കൊപ്പം നില്‍ക്കും.

പറഞ്ഞുകൊണ്ടാണ് ശനിയാഴ്ച ഷഹീന്‍ ബാഗ് സന്ദര്‍ശിക്കുമെന്ന് രാംദേവ് വ്യക്തമാക്കി. കൂടാതെ താന്‍ പ്രതിഷേധങ്ങളെ പിന്തുണയ്ക്കുന്ന ആളാണ്. ഏതു തരത്തിലുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പ്രതിഷേധങ്ങളെയും ..എന്നാല്‍ ഇത് ഭരണഘടനാപരമാകണം. അത് ആരെയും വേദനിക്കുന്നതാകരുത്. ജിന്ന-വാലി ആസാദി വേണ്ടെന്നും, ഭഗത് സിങ്-വാലി ആസാദി ആണ് വേണ്ടതെന്നും രാംദേവ് പറയുകയായിരുന്നു.

Comments are closed.