നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് കശ്മീരില്‍ 2ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുന:സ്ഥാപിച്ചു
ന്യൂഡല്‍ഹി: ജമ്മു ഭരണകൂടം ശനിയാഴ്ച മുതല്‍ ബ്രോഡ്ബാന്‍ഡും മെബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങളും പുന:സ്ഥാപിക്കാന്‍ തീരുമാനിച്ചതിനെത്തുടര്‍ന്ന് 2ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുന:സ്ഥാപിച്ചു. എന്നാല്‍ ‘വൈറ്റ്ലിസ്റ്റ്’ ചെയ്ത വെബ്സൈറ്റുകള്‍ക്കും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും മാത്രമേ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാകൂ.
എന്നാല്‍ പോസ്റ്റ്പെയ്ഡ്-പ്രീപെയ്ഡ് സിം കാര്‍ഡുകളിലും ഡേറ്റ ലഭ്യമാകുമെന്നും എന്നാല്‍ ഇന്റര്‍നെറ്റ് സേവനം ഭാഗികമായി മടക്കിക്കൊണ്ടുവന്നതില്‍ ജനുവരി 31 വീണ്ടും പുന:പരിശോധന നടത്തുമെന്നും പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിരിക്കുകയാണ്. കശ്മീരിനു നല്കി വന്നിരുന്ന പ്രത്യേക പദവി എടുത്തുമാറ്റിക്കൊണ്ട് 370-ാം വകുപ്പ് റദ്ദാക്കിയതിനു പിന്നാലെ പ്രതിഷേധങ്ങള്‍ തടയാനായി ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയിട്ട് ഇത് ആറാം മാസം കഴിയുകയാണ്.
കശ്മീരില്‍ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയതു നീട്ടുന്നതില്‍ ആഗോളതലത്തില്‍ തന്നെ വന്‍ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു . എന്നാല്‍ ഇതില്‍ സുപ്രീംകോടതി ഇടപെട്ട് മെബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയത് എത്രയും വേഗം പുന:പരിശോധിക്കണമെന്ന് നിര്‍ദേശം നല്‍കുകയുമായിരുന്നു.