Ultimate magazine theme for WordPress.

കള്ളപ്പണം, കൈക്കൂലി ഇടപാടുകളുമായി ബന്ധപ്പെട്ട് എയര്‍ ഏഷ്യ ഉന്നതര്‍ക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്

ന്യുഡല്‍ഹി: കള്ളപ്പണം, കൈക്കൂലി ഇടപാടുകളുമായി ബന്ധപ്പെട്ട് എയര്‍ ഏഷ്യ സി.ഇ.ബി ടോണി ഫെര്‍ണാണ്ടസ് അടക്കം മൂന്നു പേര്‍ക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മൂന്നാം തവണയും നോട്ടീസ് അയച്ചു. കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ 2018 മേയില്‍ എയര്‍ഏഷ്യയ്ക്ക് രാജ്യാന്തര സര്‍വീസിനു പെര്‍മിറ്റ് കിട്ടുന്നതിന് എയര്‍ ഏഷ്യ മാനേജ്മെന്റ് ബന്ധപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്നും ഇന്ത്യന്‍ ഓപറേറ്റര്‍മാര്‍ വിദേശ എയര്‍ലൈന്‍സുകള്‍ നിയന്ത്രിക്കുന്നത് തടയുന്ന ചട്ടം ലംഘിച്ചുവെന്നും ചൂണ്ടിക്കാട്ടി സി.ബി.ഐ ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു.

2018 ജൂലായില്‍ സി.ബി.ഐ ഇവര്‍ക്ക് സമന്‍സ് നല്‍കിയിരുന്നു. എന്നാല്‍ ആദ്യ രണ്ട് നോട്ടീസുകള്‍ ഇവര്‍ അവഗണിച്ച പശ്ചാത്തലത്തിലാണ് വീണ്ടും നോട്ടീസ് നല്‍കുന്നത്. തുടര്‍ന്ന് ടോണി ഫെര്‍ണാണ്ടസ് ഫെബ്രുവരി അഞ്ചിന് ഹാജരാകണമെന്നും അദ്ദേഹത്തിന്റെ ഡെപ്യൂട്ടി ബോ ലിങ്കം, എയര്‍ ഏഷ്യ ഇന്ത്യ ഡയറക്ടര്‍ ആര്‍.വെങ്കട്ടരാമന്‍ എന്നിവര്‍ ഫെബ്രവുരി മൂന്നിനും പത്തിനും ഹാജരാകണമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു.

എയര്‍ ഏഷ്യയുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണത്തിന്റെ തത്സ്ഥിതി റിപ്പോര്‍ട്ട് ഹാജരാക്കന്‍ ഡല്‍ഹി ഹൈക്കോടതി എന്‍ഫോഴ്സ്മെന്റിനോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. മുദ്രവച്ച കവറില്‍ റിപ്പോര്‍ട്ട് കൈമാറണമെന്നും മേയ് 14ന് കേസ് വീണ്ടും പരിഗണിക്കുമെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചിരുന്നു. എയര്‍ഏഷ്യ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് വിദേശ നിക്ഷേപ പ്രൊമോഷന്‍ ബോര്‍ഡ് ക്ലിയറന്‍സ് നല്‍കിയത് ചോദ്യം ചെയ്ത് ഒരു ബി.ജെ.പി നേതാവാണ് കോടതിയെ സമീപിച്ചത്.

തുടര്‍ന്ന് എയര്‍ ഏഷ്യയ്ക്ക് ക്ലിയറന്‍സ് കിട്ടുന്നതിനായി ടോണി ഫെര്‍ണാണ്ടസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ചുവെന്നും നിലനിന്നിരുന്ന 5/20 ഏവിയേഷന്‍ റൂള്‍ നീക്കം ചെയ്തുവെന്നും അത് റെഗുലേറ്ററി നയങ്ങളില്‍ മാറ്റത്തിന് ഇടയാക്കിയെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. 5/20 ചട്ടമനുസരിച്ച് ഒരു കമ്പനിക്ക് അഞ്ചു വര്‍ഷത്തില്‍ കുറയാത്ത പറക്കല്‍ പരിചയവും 20 വിമാനങ്ങളും ഉണ്ടെങ്കില്‍ മാത്രമേ രാജ്യാന്തര പെര്‍മിറ്റിന് യോഗ്യതയുണ്ടാവുകയുള്ളു.

Comments are closed.