EBM News Malayalam
Leading Newsportal in Malayalam

വിമാനത്താവളത്തില്‍ സ്‌ഫോടക വസ്തു കണ്ടെത്തിയതില്‍ സാധന സാമഗ്രികള്‍ വാങ്ങിയത് ഓണ്‍ലൈന്‍ വഴി

മംഗളൂരു: മംഗളുരു വിമാനത്താവളത്തില്‍ സ്‌ഫോടക വസ്തു കണ്ടെത്തിയതില്‍ പോലീസ് സിസിടിവി ദൃശ്യങ്ങളും മറ്റും പുറത്തു വിട്ടതോടെ 36 കാരനായ ഉഡുപ്പി സ്വദേശി ആദിത്യറാവു പോലീസില്‍ നേരിട്ട് എത്തി കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ ആദിത്യറാവു ബോംബ് നിര്‍മ്മാണത്തിനുള്ള സാധന സാമഗ്രികള്‍ വാങ്ങിയത് ഓണ്‍ലൈന്‍ വഴി. ബോംബ് നിര്‍മ്മാണം പഠിച്ചതാകട്ടെ യൂ ട്യൂബ് നോക്കിയും. ബോംബ് വെച്ചത് താന്‍ തന്നെയാണെന്നും ഇയാള്‍ സമ്മതിച്ചു.

അതേസമയം തന്നെ ഇയാള്‍ അതീവ സുരക്ഷാമേഖലയായ മംഗലുരു വിമാനത്താളവത്തിന്റെ ടിക്കറ്റ് കൗണ്ടര്‍ വരെ എങ്ങിനെയെത്തിയെന്നും പോലീസിനെ കുഴയ്ക്കുന്നുണ്ട്.ഓണ്‍ലൈനില്‍ നിന്നും സാധനങ്ങള്‍ വാങ്ങി യൂ ട്യൂബ് നോട്ടി ബോംബുണ്ടാക്കാന്‍ എങ്ങിനെയാണ് കഴിഞ്ഞത് എന്നതും പോലീസിനെ ആശങ്കയിലാക്കുന്നു.

ബോംബുവെച്ചത് താനാണെന്ന് ആദിത്യറാവു സമ്മതിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം പോലീസ് നടത്തും. ബെംഗളൂരുവില്‍ നിന്ന് മംഗളൂരുവില്‍ എത്തിച്ച ഇയാളെ ഇന്ന് തെളിവെടുപ്പ് നടത്തും. ജോലി ചെയ്ത സ്ഥലത്തും താമസിച്ചിരുന്ന സ്ഥലത്തുമാണ് തെളിവെടുപ്പ് നടത്തുക.

മുന്നംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇന്ന് വൈകിട്ട് മംഗലുരു കോടതിയില്‍ ഹാജരാക്കുന്ന ആദിത്യയെ കസ്റ്റഡിയില്‍ ആവശ്യപ്പെടുകയും ചെയ്യും. എന്നാല്‍ കണ്ടെത്തിയ ബോംബ് അതി തീവ്ര സ്‌ഫോടനത്തിന് സാധ്യതയുള്ളതായരുന്നു എന്നാണ് പോലീസ് പുറത്തുവിട്ട പ്രാഥമിക വിവരം.