Ultimate magazine theme for WordPress.

തമിഴ്നാട്ടില്‍ കാവേരി നദീ തീരത്ത് ഹൈഡ്രോകാര്‍ബണ്‍ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി

ചെന്നൈ: ഖനനത്തിന് പരിസ്ഥിതി ആഘാത പഠനം നടത്തണമെന്ന മാനദണ്ഡത്തില്‍ ഇളവ് നല്‍കിക്കൊണ്ട് തമിഴ്‌നാടിന്റെ നെല്ലറയായ കാവേരി നദീ തീരത്ത് ഹൈഡ്രോകാര്‍ബണ്‍ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. പരിസ്ഥിതി ആഘാത പഠനവും, പരാതി പരിഹാര സെല്ലും വേണമെന്ന മാനദണ്ഡം റദ്ദാക്കിയാണ് കേന്ദ്ര വിജ്ഞാപനം നടത്തിയത്.

തൂത്തുക്കുടി വെടിവയ്പ്പിലെ വിവാദ കമ്പനിയായ വേദാന്ത ഗ്രൂപ്പിനും ഒഎന്‍ജിസിക്കുമാണ് കരാര്‍ നല്‍കിയിരിക്കുന്നത്. പ്രദേശത്ത് 274 കിണറുകള്‍ കുഴിക്കാന്‍ വേദാന്ത ഗ്രൂപ്പ് ഒരുക്കം തുടങ്ങി. എന്നാല്‍ ഭൂഗര്‍ഭ ജലത്തിന്റെ അളവ് കുത്തനെ കുറയുമെന്നും തീരദേശ നിയന്ത്രണ ചട്ടം കാറ്റില്‍പറത്തിയാണ് പ്രവര്‍ത്തനമെന്നുമാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്.

Comments are closed.