Ultimate magazine theme for WordPress.

മുസ്ലീം നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തി ആദ്യം അവരുടെ പേരുകള്‍ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യുമെന്ന് ദിലീപ് ഘോഷ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനയില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കുകയായിരുന്ന ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ് മുസ്ലീം നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തി രാജ്യത്തു നിന്ന് തുരത്തുമെന്നാണ് വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്.

അമ്പതുലക്ഷം നുഴഞ്ഞുകയറ്റക്കാരെ തിരിച്ചറിയും. ആവശ്യമെങ്കില്‍ അവരെ രാജ്യത്തു നിന്ന് തുരത്തും, എന്നായിരുന്നു ദിലീപ് ഘോഷ് പറഞ്ഞത്. കൂടാതെ മുസ്ലീം നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തി ആദ്യം അവരുടെ പേരുകള്‍ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യുമെന്നും, പിന്നെ ദീദിക്ക് (മമത ബാനര്‍ജി)ആരെയും പ്രീണിപ്പിക്കാനാകില്ലെന്നും ദിലീപ് ഘോഷ് കൂട്ടിച്ചേര്‍ത്തു.

Comments are closed.