Ultimate magazine theme for WordPress.

ആരുടെയും പൗരത്വം പിടിച്ചെടുക്കുന്നതല്ല പൗരത്വനിയമം എന്ന മോഡിയുടെ പ്രസ്താവനയ്ക്കു പിന്നാലെ നിര്‍ദേശവുമായി പി.ചിദംബരം

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് വന്‍ പ്രതിഷേധം തുടരുമ്പോള്‍ ആരുടെയും പൗരത്വം പിടിച്ചെടുക്കുന്നതല്ല പൗരത്വനിയമം എന്ന പ്രസ്താവനയ്ക്കു പിന്നാലെ പ്രധാനമന്ത്രിക്കു മുന്നില്‍ പുതിയ മാര്‍ഗ്ഗനിര്‍ദേശവുമായി കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് പി.ചിദംബരം രംഗത്തെത്തി. മോഡിയെ അതിരൂക്ഷമായി വിമര്‍ശിക്കുന്ന അഞ്ചു വിമര്‍ശകരെ തിരഞ്ഞെടുക്കൂ, തുടര്‍ന്ന് അവരുമായി സംവാദത്തിനു തയാറാകണമെന്നുമാണ് ചിദംബരം മുന്നോട്ടുവെച്ചിരിക്കുന്ന നിര്‍ദേശം.

ഈ സംവാദം ജനങ്ങള്‍ ശ്രദ്ധിച്ച് സിഎഎയില്‍ അവര്‍ ഒരു നിഗമനത്തില്‍ എത്തട്ടെ’ എന്നും ഉയര്‍ന്ന വേദികളില്‍ നിന്ന് നിശ്ശബ്ളദരായിരിക്കുന്ന ജനങ്ങളെ നോക്കിയാണ് മോഡി സംസാരിക്കുന്നത്. ആരില്‍ നിന്നും ചോദ്യം ഉയരാനും അതിനു മറുപടി നല്‍കാനും മോഡി തയാറാകുന്നില്ല. മോഡി പറയുന്നത് പൗരത്വ നിയമം ആരുടെയും പൗരത്വം പിടിച്ചെടുക്കാനുള്ളതല്ലെന്നും അത് പൗരത്വം നല്‍കാനുള്ളതാണെന്നുമാണ്, എന്നാല്‍ ഞങ്ങളെ പോലെ നിരവധി പേര്‍ വിശ്വസിക്കുന്നത് പൗരത്വ നിയമ ഭേദഗതി നിരവധി പേരെ പൗരത്വമില്ലാത്ത അവസ്ഥയിലേക്ക് എത്തിക്കുകയും, അവരില്‍ നിന്ന് പൗരത്വം തിരിച്ചെടുക്കുമെന്നുമാണെന്നും അദേഹം പറയുന്നു.

കൊല്‍ക്കത്തയിലാണ് പ്രതിപക്ഷത്തിനെതിരെ രാമകൃഷ്ണ മിഷന്‍ ആസ്ഥാനമായ ബെലൂര്‍ മഠത്തില്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന നടത്തിയത്. പൗരത്വ നിയമം ആരുടെയും പൗരത്വം പിടിച്ചെടുക്കാനുള്ളതല്ല, അത് പൗരത്വം നല്‍കുന്നതാണ് മോഡി കൂട്ടിച്ചേര്‍ത്തു. അതേസമയം മന:പൂര്‍വം രാഷ്ട്രീയം കളിക്കുന്നവര്‍ ഇത് മനസിലാക്കാന്‍ തയാറല്ലെന്നും, പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മോഡി പറഞ്ഞത്.

Comments are closed.