Ultimate magazine theme for WordPress.

കേരള മാതൃകയില്‍ പൗരത്വ നിയമത്തിനും ജനസംഖ്യ റജിസ്റ്ററിനും എതിരെ പ്രമേയം പാസാക്കാന്‍ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ കേരള മാതൃകയില്‍ പൗരത്വ നിയമത്തിനും ജനസംഖ്യ റജിസ്റ്ററിനും (എന്‍പിആര്‍) എതിരെ പ്രമേയം പാസാക്കാന്‍ തീരുമാനമായി. തുടര്‍ന്ന് പൗരത്വ നിയമം, പൗര റജിസ്റ്റര്‍, ജനസംഖ്യ റജിസ്റ്റര്‍ എന്നിവയ്ക്കു പുറമേ, സാമ്പത്തിക സ്ഥിതി, കശ്മീരിലെ സ്ഥിതി, യുഎസ് ഇറാന്‍ സംഘര്‍ഷാവസ്ഥ എന്നിവയും പ്രവര്‍ത്തക സമിതി ചര്‍ച്ച ചെയ്തിരുന്നു.

തകര്‍ന്ന സമ്പദ്വ്യവസ്ഥ, നിക്ഷേപ സാധ്യതകള്‍, തൊഴില്‍ സൃഷ്ടി എന്നിവയെക്കുറിച്ചു സര്‍ക്കാരിന്റെ ഭാവിപരിപാടി വ്യക്തമാക്കണം, കശ്മീരില്‍ മനുഷ്യാവകാശങ്ങള്‍ പുനഃസ്ഥാപിക്കണം തുടങ്ങിയ ആവശ്യങ്ങളും രാജ്യത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം സര്‍ക്കാരിനെതിരെ സമരത്തിലാണെന്നും പ്രമേയത്തില്‍ പറയുന്നു.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, നേതാക്കളായ എ.കെ. ആന്റണി, പി. ചിദംബരം, ആനന്ദ് ശര്‍മ, പ്രിയങ്ക ഗാന്ധി, കെ.സി.വേണുഗോപാല്‍, ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. രാഹുല്‍ ഗാന്ധി യോഗത്തിനുണ്ടായിരുന്നില്ല. അതേസമയം പൗരത്വ നിയമം പിന്‍വലിക്കാനും എന്‍പിആര്‍ പുതുക്കല്‍ നിര്‍ത്തിവയ്ക്കാനും കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളുടെ ശബ്ദം അടിച്ചമര്‍ത്തുന്നതിനെതിരെ പ്രമേയം പാസാക്കിയതായും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി.

Comments are closed.