സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്ന പദ്ധതികളെ വിശ്വസിക്കുന്ന കാര്യത്തില്‍ ഇന്ത്യക്കാര്‍ നിഷ്കളങ്കരാണെന്ന് പി.ചിദംബരം
ന്യൂഡല്‍ഹി: സാഹിത്യപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്ന പദ്ധതികളെ വിശ്വസിക്കുന്ന കാര്യത്തില്‍ ഇന്ത്യക്കാര്‍ നിഷ്കളങ്കരാണ് എന്ന് കേന്ദ്ര സര്‍ക്കാരിനെതിരെ പരിഹാസം ഉയര്‍ത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. കൂടാതെ ഇന്ത്യക്കാര്‍ നിഷ്കളങ്കരാണെന്നും മാധ്യമങ്ങളില്‍ എന്ത് വന്നാലും ഇന്ത്യക്കാര്‍ കണ്ണടച്ച് വിശ്വസിക്കുമെന്നും ചിദംബരം പറഞ്ഞു.
അതേസമയം കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ രക്ഷാ പദ്ധതിയായ ആയുഷ്മാന്‍ ഭാരത് സ്കീമിനെതിരെയും അദേഹം വിമര്‍ശിച്ചിരുന്നു. രാജ്യത്ത് എല്ലായിടത്തും വൈദ്യുതി എത്തിക്കുമെന്നും തൊണ്ണൂറ്റൊന്പത് ശതമാനം കുടുംബങ്ങളിലും ടോയ്ലറ്റ് സംവിധാനം ഏര്‍പ്പെടുത്തുമെന്നുമുള്ള സര്‍ക്കാര്‍ പദ്ധതികളുടെ പ്രഖ്യാപനം വിശ്വസിച്ചതാണ് ഇന്ത്യക്കാരുടെ നിഷ്കളങ്കതയുടെ തെളിവുകള്‍ എന്നും അദേഹം കൂട്ടിച്ചേര്‍ത്തു.