ജെ എന്‍ യു : ഐഷി ഘോഷ് അടക്കം 9 പേര്‍ക്കെതിരെ കേസെടുത്ത പൊലീസ് ഇവരുടെ സി.സി.ടിവി ദൃശ്യങ്ങള്‍ സഹിതമുള്ള തെളിവുകള്‍ പുറത്തുവിട്ടു
ന്യൂഡല്‍ഹി: ജെ എന്‍ യുവില്‍ പെരിയാര്‍ ഹോസ്റ്റലില്‍ നടന്ന ആക്രമണത്തില്‍ വിദ്യാര്‍ത്ഥി യൂണിയന് അദ്ധ്യക്ഷ ഐഷി ഘോഷ് അടക്കം 9 പേര്‍ക്കെതിരെ കേസെടുത്ത ഡല്‍ഹി പൊലീസ് ഇവരുടെ സി.സി.ടിവി ദൃശ്യങ്ങള്‍ സഹിതമുള്ള തെളിവുകള്‍ പുറത്തുവിട്ടു.
അക്രമത്തിനിടെ ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥി യൂണിയന് ഐഷി ഘോഷ്, ഇടതു നേതാക്കളായ ചഞ്ചും കുമാര്‍, വാസ്ക്കര്‍ വിജയ്, പങ്കജ് മിശ്ര ,സുചേതാ തലൂക്ക്രാജ്, പ്രിയാ രഞ്ജന്‍, ദൊലാന്‍ സാവന്ത് എന്നീ ഇടത് നേതാക്കള്‍ക്ക് പുറമേ വികാസ് പട്ടേല്‍, യോഗേന്ദ്ര ഭരദ്വാജ് എന്നീ എ.ബി.വി.പി പ്രവര്‍ത്തകരും പ്രതികളാണെന്ന് ഡല്‍ഹി ക്രൈംബ്രാഞ്ച് ഡി.സി.പി ജോയ് തിര്‍ക്കെ വ്യക്തമാക്കി. എസ്.എഫ്.ഐ, എ.ഐ.എസ്.എഫ്, എയിസ, ഡി.എസ്.എഫ് തുടങ്ങിയ ഇടതു സംഘടനകളുടെ നേതൃത്വത്തില്‍ രജിസ്ട്രേഷന് തടഞ്ഞ സമരത്തിന്റെ തുടര്‍ച്ചയായാണ് അക്രമമുണ്ടായത്.
സമരക്കാര്‍ കമ്പ്യൂട്ടര്‍ സെര്‍വര്‍ മുറി തകര്‍ത്തു. രജിസ്ട്രേഷനുമായി സഹകരിക്കാന്‍ ആഗ്രഹിച്ച വിദ്യാര്‍ത്ഥികളെ സമരക്കാര്‍ തടഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തെന്നും പുറത്തുനിന്നുള്ളവര്‍ അക്രമത്തില്‍ പങ്കെടുക്കാന്‍ സാദ്ധ്യതയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം മുഖംധാരികളായ ഗുണ്ടകള്‍ സബര്‍മതി ഹോസ്റ്റലില്‍ നടത്തിയ ആക്രമണത്തില്‍ പൊലീസ് ഇതുവരെയും കേസെടുത്തിട്ടില്ല.