Ultimate magazine theme for WordPress.

രാജ്യം കഠിനമായ സാഹചര്യത്തിലൂടെ ആണ് കടന്ന് പോകുന്നതെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ

ദില്ലി: പൗരത്വ നിയമ ഭേദഗതി ഭരണഘടനാപരം ആണെന്ന് പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവേ രാജ്യം കഠിനമായ സാഹചര്യത്തിലൂടെ ആണ് കടന്ന് പോകുന്നതെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ പറഞ്ഞു. ഒരു നിയമത്തിന്റെ സാധുത പരിശോധിക്കലാണ് ആണ് കോടതിയുടെ ജോലി. ഭരണഘടനാപരം ആണെന്ന് പ്രഖ്യാപിക്കല്‍ അല്ല. സമാധാനം കൊണ്ടുവരികയാണ് ആദ്യം വേണ്ടത്. സംഘര്‍ഷങ്ങള്‍ അവസാനിക്കുന്ന പക്ഷം ഈ ഹര്‍ജിയും പരിഗണിക്കാം എന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷന്‍ ആയ 3 അംഗ ബഞ്ച് അറിയിച്ചു.

പൗരത്വ നിയമഭേദഗതിക്കെതിരായ കേസില്‍ ഹൈക്കോടതികള്‍ വ്യത്യസ്ത നിലപാട് സ്വീകരിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതികളില്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കുന്നതാണ്.

അതേസമയം ഗുവാഹത്തിയില്‍ നടക്കുന്ന ഖേലോ ഇന്ത്യ പരിപാടിയില്‍ പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധമുണ്ടായേക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം കണക്കിലെടുത്ത് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം റദ്ദാക്കിയിരുന്നു. എന്നാല്‍ പൗരത്വ നിയമഭേദഗതിക്കെതിരെ നല്‍കിയ ഹര്‍ജി കര്‍ണ്ണാടക ഹൈക്കോടതി നേരത്തെ സ്വീകരിച്ചിരുന്നു. സുപ്രീംകോടതിയുടെ മാത്രം പരിഗണനയിലുള്ള അറുപത് ഹര്‍ജികള്‍ 22 ന് പരിഗണിക്കാനിരിക്കേ കോടതി കേന്ദ്രത്തിന് നോട്ടീസയച്ചിരിക്കുകയാണ്.

Comments are closed.