Ultimate magazine theme for WordPress.

കാവേരി കോളിംഗ് പരിപാടിക്കായി പിരിച്ചെടുത്ത പണത്തിന്റെ സ്രോതസ്സ് കാണിക്കാന്‍ ആവശ്യപ്പെട്ട് കര്‍ണാടകാ ഹൈക്കോടതി

ബംഗലുരു: കാവേരി നദി സംരക്ഷണത്തിനായി കര്‍ഷകരില്‍ നിന്നും അടക്കം ജഗ്ഗിയുടെ ഇഷാ ഫൗണ്ടേഷന്‍ പിരിച്ചെടുത്തത് വന്‍ തുകയായിരുന്നു. തുടര്‍ന്ന് ആത്മീയതയൊക്കെ കോടതിക്ക് കീഴിലാണെന്നും കാവേരി കോളിംഗ് പരിപാടിക്കായി പിരിച്ചെടുത്ത പണത്തിന്റെ സ്രോതസ്സും പിരിച്ചെടുത്ത പരിപാടിയുടെ കണക്കും കാണിക്കാന്‍ ഗുരു ജഗ്ഗി വാസുദേവിനോട് കര്‍ണാടകാ ഹൈക്കോടതി ആവശ്യപ്പെട്ടു.

ഏതു നിയമം അനുസരിച്ചാണ് പണപ്പിരിവ് നടത്തിയതെന്നും നിര്‍ബ്ബന്ധിത പിരിവല്ലെന്ന് കാണിക്കാന്‍ തക്ക രേഖകള്‍ കൈവശമുണ്ടോയെന്നും ചോദിച്ച കോടതി ആത്മീയതയുടെ പേരില്‍ എന്താണ് ഈ കാട്ടിക്കൂട്ടുന്നതെന്നും ഗുരുവിനോട് ചോദിച്ചിരുന്നു. സംഘടന പണം പിരിക്കുമ്പോള്‍ സര്‍ക്കാര്‍ ഇടപെടാതിരുന്നത് എന്താണെന്നായിരുന്നു ചീഫ് ജസ്റ്റീസ് അഭയ് ഒക്കെയുടെ ബഞ്ച് ചോദിച്ചത്. അതിനായി അടുത്ത മാസം 12 ന് മുമ്പ് കാരണം കാണിക്കാന്‍ സര്‍ക്കാരിനും കോടതി നോട്ടീസ് നല്‍കിയിരുന്നു.

Comments are closed.