Ultimate magazine theme for WordPress.

ജെഎന്‍യു സര്‍വകലാശാല പ്രതിനിധികളുമായും വിദ്യാര്‍ത്ഥികളുമായും ചര്‍ച്ച നടത്താന്‍ നിര്‍ദേശം : അമിത് ഷാ

ന്യൂഡല്‍ഹി: ജെഎന്‍യു ആക്രമണത്തില്‍ ലഫ്്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലുമായി ഫോണില്‍ വിളിച്ച് വിവരം തിരക്കിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സര്‍വകലാശാല പ്രതിനിധികളുമായും വിദ്യാര്‍ത്ഥികളുമായും ചര്‍ച്ച നടത്താന്‍ നിര്‍ദേശം നല്‍കി. ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുക്കാനും ലഫ്റ്റനന്റ് ഗവര്‍ണറോട് ആവശ്യപ്പെട്ടതായും കേസ് ക്രൈംബ്രാഞ്ചിന് കൈമാറാനും തീരുമാനിച്ചിരിക്കുന്നതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

അതേസമയം ജെഎന്‍യു ആക്രമത്തില്‍ അടിയന്തിര അമന്വഷണം നടത്താനും റിപ്പോര്‍ട്ട് നല്‍കാനും കഴിഞ്ഞ ദിവസം അമിത് ഷാ ഡല്‍ഹി പോലീസ് മേധാവിയോട് ആവശ്യപ്പെടുകയും തുടര്‍ന്ന് ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞതായും ക്യാംപസിനു പുറത്തുള്ളവരാണ് ആക്രമണത്തിന് പിന്നിലെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. ഞായറാഴ്ച രാത്രി ജെഎന്‍യുവില്‍ മുഖംമൂടി ധരിച്ചെത്തിയ ആയുധധാരികള്‍ ആക്രമണം നടത്തുകയും ആക്രമണത്തില്‍ ജെഎന്‍യു യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിനും അധ്യാപകര്‍ക്കുമടക്കം പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Comments are closed.