Ultimate magazine theme for WordPress.

യോ​ഗി ആദിത്യനാഥ് സർക്കാർ പൊതുജനങ്ങളോട് മാപ്പ് പറയണമെന്ന് ബിഎസ്പി നേതാവ് മായാവതി

ദില്ലി: പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും പ്രതിഷേധിച്ചതിന് 1200 ആളുകളാണ് ഉത്തര്‍പ്രദേശില്‍ ദേശീയ പൌരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലായത്. കൂടാതെ 5558 പേരെയാണ് കരുതല്‍ തടങ്കലില്‍ സൂക്ഷിച്ചിരിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

തുടര്‍ന്ന് സമരക്കാരെ ജയിലിലടച്ചതിന്റെ പേരില്‍ ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പൊതുജനങ്ങളോട് മാപ്പ് പറയണമെന്നും കൃത്യമായ അന്വേഷണം നടത്താതെയാണ് ഈ നടപടിയെന്നും മായാവതി ചൂണ്ടിക്കാട്ടി.

കൂടാതെ പ്രതിഷേധത്തിനിടയില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കണമെന്നും എത്രയും പെട്ടെന്ന് അവരെ തടങ്കലില്‍ നിന്നും മോചിപ്പിക്കേണ്ടതാവശ്യമാണ്. അവര്‍ക്ക് നീതിയുക്തമായ സാമ്പത്തിക പിന്തുണ നല്‍കണമെന്നും മായാവതി പറയുകയായിരുന്നു.

”ഉത്തര്‍പ്രദേശില്‍, പ്രത്യേകിച്ച് ബിജ്‌നോര്‍, സംഭാല്‍, മീററ്റ്, മുസാഫിര്‍നഗര്‍, ഫിറോസാബാദ് തുടങ്ങി അനേകം ജില്ലകളില്‍ പൗരത്വ നിയമ ഭേദഗതിക്കും ദേശീയപൗരത്വ രജിസ്റ്ററിനും എതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ നിരപരാധികളായ ധാരാളം വ്യക്തികളെ യാതൊരു അന്വേഷണവും ഇല്ലാതെ ജയിലിലാക്കിയിരിക്കുകയാണ്. ഈ സംഭവത്തെ വളരെ ഗൗരവത്തോടെ മാധ്യമങ്ങള്‍ സമീപിക്കണം. അങ്ങേയറ്റം ലജ്ജാകരവും അപലപനീയവുമാണ് ഈ നടപടി.” മായാവതി ട്വീറ്റ് ചെയ്തിരുന്നു.

Comments are closed.