Ultimate magazine theme for WordPress.

ഹെലിപ്പാഡുള്‍പ്പെടയുള്ള അസൗകര്യങ്ങള്‍ സംബന്ധിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ശബരിമല സന്ദര്‍ശനം ഒഴിവാക്കി

ന്യൂഡല്‍ഹി: ഹെലിപ്പാഡുള്‍പ്പെടയുള്ള അസൗകര്യങ്ങള്‍ സംബന്ധിച്ച് പത്തനംതിട്ട കളക്ടര്‍ സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ശബരിമല സന്ദര്‍ശനം ഒഴിവാക്കി. ശബരിമലയിലേക്കുള്ള വെള്ളം ശേഖരിക്കുന്ന വലിയ ജലസംഭരണിയുടെ മൂടിയായിരുന്നു രാഷ്ട്രപതി ഇറങ്ങേണ്ട ഹെലിപാഡാക്കാനിരുന്നത്.

എന്നാല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ സുരക്ഷയൊരുക്കേണ്ടി വരുന്നതിലെ പരിമിതികള്‍ അതത് വകുപ്പുകള്‍ രാഷ്ട്രപതിയുടെ സുരക്ഷാവിഭാഗത്തെ അറിയിച്ചിരുന്നു. ജനുവരി 6നാണ് ശബരിമല ദര്‍ശനം നടത്തേണ്ടിയിരുന്നത്. അന്ന് ഉച്ചതിരിഞ്ഞ് കൊച്ചിയിലെത്തുന്ന രാഷ്ട്രപതി താജ് ഹോട്ടലില്‍ താമസിച്ചശേഷം പിറ്റേന്ന് പ്രഭാതഭക്ഷണത്തിനു ശേഷം ലക്ഷദ്വീപിലേക്ക് പോകും. 9നു മടങ്ങി കൊച്ചിയിലെത്തും. തുടര്‍ന്ന് ഡല്‍ഹിയിലേക്കു പോകും. പൊതുഭരണവകുപ്പിന് രാഷ്ട്രപതി ഭവന്‍ നല്‍കിയ യാത്രാപരിപാടിയില്‍ ശബരിമലയെ ഒഴിവാക്കിയിരിക്കുകയാണ്.

Comments are closed.