EBM News Malayalam
Leading Newsportal in Malayalam

കോൺഗ്രസുമായി സഖ്യത്തിനില്ല : ദൽഹിയിൽ തനിച്ച് മത്സരിക്കാനൊരുങ്ങി കെജ്രിവാളും സംഘവും


ന്യൂദല്‍ഹി : ദല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് തുറന്ന് പറഞ്ഞ് ആം ആദ്മി നേതാവും മുന്‍ ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന 70 അംഗ ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഇന്‍ഡ്യ സഖ്യത്തിലെ മറ്റ് കക്ഷികളുമായി ആം ആദ്മി ചര്‍ച്ചയിലാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് കെജ്രിവാളിന്റെ നിലപാട് അറിയിച്ചത്.

ഈ മാസം ആദ്യം എഎപി നേതാവ് ദല്‍ഹി തിരഞ്ഞെടുപ്പില്‍ ആരുമായും സഖ്യത്തിനില്ലെന്ന്  വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആം ആദ്മിയുമായി സഖ്യമുണ്ടാക്കാനാണ് കോണ്‍ഗ്രസ് തീരുമാനമെന്നും, ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്നും ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ദല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 20 സ്ഥാനാര്‍ത്ഥികളുടെ രണ്ടാം പട്ടിക ആംആദ്മി കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y