EBM News Malayalam
Leading Newsportal in Malayalam

അസം സ്വദേശിനിയുടെ കൊലപാതകം : കാമുകൻ കീഴടങ്ങാൻ തയ്യാറായിയെന്ന് കർണാടക പോലീസ്


ബെംഗളൂരു : അസം യുവതിയുടെ കൊലപാതകത്തിലെ പ്രതി ആരവ് കീഴടങ്ങാൻ തയ്യാറായതായി കർണാടക പോലീസ്. കർണാടക പോലീസിനെ ഫോണിൽ വിളിച്ചാണ് ഇയാൾ കീഴടങ്ങാൻ ഒരുക്കമാണെന്ന് അറിയിച്ചത്.

യുവതിയുടെ കാമുകനും കണ്ണൂർ സ്വദേശിയുമായ ആരവ് ഇപ്പോൾ ഉത്തരേന്ത്യയിലാണെന്നാണ് വിവരം. പോലീസ് പ്രതിയെ പിടി കൂടാനായി യാത്ര തിരിച്ചതായിട്ടാണ് വിവരം. അസം സ്വദേശിനി മായ ഗാഗോയിയെ ബെംഗളൂരു ഇന്ദിരാ നഗറിലെ അപ്പാർട്ട്മെന്റിൽ കൊലപ്പെടുത്തിയ ശേഷം ഇയാൾ കടന്നുകളഞ്ഞിരുന്നു.

ആറുമാസമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇക്കാര്യം മായ തൻ്റെ സഹോദരിയോട് പറഞ്ഞിരുന്നു. ആരവുമായി മായ മണിക്കൂറുകളോളം കോളുകൾ വഴിയും ചാറ്റുകൾ വഴിയും സംസാരിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ചില സമയത്ത് ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നുവെന്നും ചാറ്റുകളിൽ വ്യക്തമാണ്.



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y