EBM News Malayalam
Leading Newsportal in Malayalam

മഹാരാഷ്ട്ര മുഖ്യമന്ത്രിയെ ഉടൻ പ്രഖ്യാപിക്കും : സഖ്യകക്ഷികള്‍ക്കിടയില്‍ നല്ല ഏകോപനമുണ്ടെന്നും ഏകനാഥ് ഷിന്‍ഡെ


മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയെ സംബന്ധിച്ച് ഒന്നോ രണ്ടോ ദിവസത്തിനകം തീരുമാനമുണ്ടാകുമെന്ന് ശിവസേന നേതാവ് ഏകനാഥ് ഷിന്‍ഡെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഷായും എടുക്കുന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുമെന്നും ഷിന്‍ഡെ പറഞ്ഞു.

തങ്ങള്‍ എല്ലാവരും സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്തു. സഖ്യകക്ഷികള്‍ക്കിടയില്‍ നല്ല ഏകോപനമുണ്ട്, എല്ലാവരും വളരെ പോസിറ്റീവാണ്, ജനങ്ങള്‍ തങ്ങള്‍ക്ക് നല്‍കിയ വ്യക്തമായ ജനവിധി മാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ ഉടന്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും യോഗം നല്ലതും പോസിറ്റീവുമായിരുന്നു. ഇത് ആദ്യ കൂടിക്കാഴ്ചയായിരുന്നുവെന്നും മുംബൈയില്‍ മഹായുതിയുടെ മറ്റൊരു മീറ്റിങ് ഉണ്ടാകുമെന്നും
അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മഹാരാഷ്ട്രയിലെ ജനങ്ങള്‍ തങ്ങളെ വന്‍ഭൂരിപക്ഷത്തോടെ വീണ്ടും തിരഞ്ഞെടുത്തുവെന്നും സ്ഥാനമാനങ്ങള്‍ക്ക് പിന്നാലെ ഓടുന്നതിനു പകരം ജനവിധിയെ മാനിക്കുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നും ഷിന്‍ഡെ കൂട്ടിച്ചേർത്തു.



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y