ചോദ്യം ചെയ്യലില്‍ അരവിന്ദ് കെജ്രിവാള്‍ അതിഷിയുടെയും സൗരഭ് ഭരദ്വാജിന്റെയും പേരുകള്‍ വെളിപ്പെടുത്തിയതായി ഇഡി
ന്യൂഡല്‍ഹി : ഡല്‍ല്‍ഹി മദ്യ കുംഭകോണത്തില്‍ ഏറ്റവും പുതിയ വിവരങ്ങള്‍ പുറത്തുവന്നു. അഴിമതിയുമായി ബന്ധപ്പെട്ട് പ്രതികളിലൊരാളായ വിജയ് നായര്‍ മന്ത്രിമാരായ അതിഷി, സൗരഭ് ഭരദ്വാജ് എന്നിവര്‍ക്കാണ് റിപ്പോര്‍ട്ട് നല്‍കിയിരുന്നതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് പറഞ്ഞതായി എഎസ്ജി എസ് വി രാജു തിങ്കളാഴ്ച പറഞ്ഞു. ആം ആദ്മി പാര്‍ട്ടിയുമായി ബന്ധമുള്ള ഇവന്റ്‌സ് കമ്പനിയായ ഒണ്‍ലി മച്ച് ലൗഡറിന്റെ (ഒഎംഎല്‍) മുന്‍ സിഇഒ വിജയ് നായരെ 2022 ല്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) അറസ്റ്റ് ചെയ്തിരുന്നു.
Read Also: വലിയ കടക്കെണിയിലാണെന്നു പറഞ്ഞ് ജിമ്മില്‍ പരിശീലനത്തിന് എത്തിയ യുവതികളില്‍ നിന്ന് പണം തട്ടിച്ചു:ജിം ഉടമ അറസ്റ്റില്‍
വിജയ് നായര്‍ എന്നോടല്ല അതിഷിയോടാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നതെന്ന് കെജ്രിവാള്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞതായ ഇഡി കോടതിയെ അറിയിച്ചു. ഇഡി ഇക്കാര്യങ്ങള്‍ വ്യക്തമാക്കുമ്പോള്‍ രണ്ട് മന്ത്രിമാരും കോടതിയില്‍ ഉണ്ടായിരുന്നു.
അതേസമയം, കെജ്രിവാളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് വിജയ് നായര്‍.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y