EBM News Malayalam
Leading Newsportal in Malayalam

ബില്ലുകള്‍ തടഞ്ഞുവെച്ചുകൊണ്ട് ഗവര്‍ണര്‍ക്ക് നിയമസഭയെ മറിടക്കാനാവില്ല: സുപ്രീംകോടതി


ഡൽഹി: ബില്ലുകള്‍ തടഞ്ഞുവെച്ചുകൊണ്ട് ഗവര്‍ണര്‍ക്ക് നിയമസഭയെ മറിടക്കാനാവില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി. നിയമസഭ വീണ്ടും ബില്ലുകള്‍ പാസാക്കിയാല്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും കോടതി അറിയിച്ചു. പഞ്ചാബ് ഗവര്‍ണര്‍ക്കെതിരായ ഹര്‍ജിയിലെ വിധിയിലാണ് സുപ്രീംകോടതിയുടെ പരാമര്‍ശം.

​ഗവർണർ ഒരു സംസ്ഥാനത്തിന്റെ പ്രതീകാത്മക തലവൻ മാത്രമാണെന്നും നിയമനിർമ്മാണ സഭകളുടെ നിയമനിർമ്മാണ അധികാരങ്ങളെ തടയാൻ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഗവർണറുടെ ഭരണഘടനാപരമായ അധികാരങ്ങൾ ഉപയോഗിച്ച് നിയമനിർമ്മാണം തടസപ്പെടുത്താൻ കഴിയില്ലെന്നും കോടതി പറഞ്ഞു.