EBM News Malayalam
Leading Newsportal in Malayalam

ഹൈദരാബാദ്- ദുബായ് എയര്‍ ഇന്ത്യ വിമാനത്തിന് ഹൈജാക്ക് ഭീഷണി, ഇ-മെയില്‍ അയച്ചത് ഇസ്ലാമിക് ഭീകരസംഘടനയാണെന്ന് സൂചന


ഹൈദരാബാദ്: ഹൈദരാബാദില്‍ നിന്നും ദുബായിലേക്ക് പോകുന്ന എയര്‍ ഇന്ത്യ വിമാനത്തിന് ഹൈജാക്ക് ഭീഷണി. ഇ-മെയില്‍ വഴിയാണ് എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ക്ക് സന്ദേശം ലഭിച്ചത്. AI951 വിമാനം ഹൈജാക്ക് ചെയ്യാന്‍ യാത്രക്കാരിലൊരാള്‍ പദ്ധതിയിടുന്നുണ്ടെന്നായിരുന്നു ഇ-മെയിലിലുണ്ടായിരുന്നത്.

ഭീഷണി ലഭിച്ചതിനെ തുടര്‍ന്ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ ഉടന്‍ വിമാനത്തിലെത്തുകയും പരിശോധന നടത്തുകയും ചെയ്തു. ഇസ്ലാമിക് ഭീകര സംഘടനയുടെ സന്ദേശമാണിതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇ-മെയിലിനെ തുടര്‍ന്ന് വിമാനത്തില്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ലെന്നും അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. മെയില്‍ അയച്ച വ്യക്തിയെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ അറിയിച്ചു.