Ultimate magazine theme for WordPress.

ജമ്മുകശ്മീരിലെ അതിർത്തി നിർണ്ണയ സമിതി ശുപാർശകളിലെ തീരുമാനം അറിയിക്കാൻ കേന്ദ്രസർക്കാറിനോടും ജമ്മുകശ്മീർ ഭരണകൂടത്തിനോടും സുപ്രീംകോടതി

ഡൽഹി: ജമ്മുകശ്മീരിലെ അതിർത്തി നിർണ്ണയ സമിതി ശുപാർശകളിലെ തീരുമാനം അറിയിക്കാൻ കേന്ദ്രസർക്കാറിനോടും ജമ്മുകശ്മീർ ഭരണകൂടത്തിനോടും സുപ്രീംകോടതി. അതിർത്തി നിർണ്ണയത്തിനൊപ്പം നിയമസഭാ സീറ്റുവർദ്ധന ഭരണഘടനാ ലംഘനമാണെന്ന ഹർജി പരിഗണിച്ചുകൊണ്ടാണ് സുപ്രീംകോടതി നിർദ്ദേശം.

 

 

വിരമിച്ച ജഡ്ജിയും കേന്ദ്ര-സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുമടങ്ങുന്ന മൂന്നംഗ സമിതി യുമാണ് ജമ്മുകശ്മീർ അതിർത്തി നിർണ്ണയം നടത്തി കേന്ദ്രസർക്കാറിന് ശുപാർശന നൽകി യത്. പുതിയ ശുപാർശ പ്രകാരം നിയമസഭാ സീറ്റുകൾ 83 ൽ നിന്ന് ഏഴു സീറ്റുകൾ കൂട്ടി 90 ആക്കണമെന്ന സുപ്രധാന ശുപാർശയാണുള്ളത്. 43 സീറ്റുകൾ ജമ്മു കേന്ദ്രീകരിച്ചുള്ള ഹിന്ദു ഭൂരിപക്ഷ മേഖലയ്‌ക്കും 47 സീറ്റുകൾ കശ്മീർ കേന്ദ്രീകരിച്ചുള്ള മുസ്ലീം ഭൂരിപക്ഷ മേഖലയ്‌ക്കു മാണ് നിജപ്പെടുത്തിയിട്ടുള്ളത്.

Leave A Reply

Your email address will not be published.