EBM News Malayalam

നാഗാലാന്‍ഡില്‍ റജിസ്റ്റര്‍ ചെയ്ത ട്രക്കിന് 6.53 ലക്ഷം പിഴ

ഭുവനേശ്വര്‍: മുന്‍ മോട്ടോര്‍ വാഹന നിയമപ്രകാരം നാഗാലാന്‍ഡില്‍ റജിസ്റ്റര്‍ ചെയ്ത ട്രക്കിന് 6.53 ലക്ഷം പിഴ ഇട്ട് ഒഡീഷ. 6,40,500 രൂപയുടെ പിഴയാണ് ട്രക്ക് ഉടമയായ ഷൈലേഷ് ഷങ്കര്‍ ലാല് ഗുപ്തയ്ക്ക് ചുമത്തിയത്. നാഗാലാന്‍ഡ് കാരനായ ഇയാള്‍ക്ക് സമ്പല്‍പൂരിലെ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസാണ് പിഴ ചുമത്തിയത്. ഒഡീഷ മോട്ടോര്‍ വാഹന നികുതി ആക്ട് പ്രകാരം അഞ്ച് വര്‍ഷമായി ഇയാള്‍ ടാക്സ് അടച്ചിട്ടില്ലെന്ന് വ്യക്തമാവുകയും പല റോഡ് നിയമങ്ങള്‍ ലംഘിച്ചുവെന്ന് മനസിലാവുകയും ചെയ്തതോടെയാണ് പിഴ വിധിച്ചത്.

പൊതു കുറ്റങ്ങള്‍ക്ക് 1000 രൂപ, വായു, ശബ്ദ മലിനീകരണത്തിന് 1000 രൂപ, ട്രക്കില്‍ യാത്രക്കാരെ കയറ്റിയതിന് 5000 രൂപ, പെര്‍മിറ്റ് ഇല്ലാതെ വാഹനം ഉപയോഗിച്ചതിന് 5000 രൂപ, ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനം നിരത്തിലിറക്കിയതിന് 1000 രൂപ തുടങ്ങി നരവധി കാരണങ്ങള്‍ക്കാണ് പിഴ. സെപ്റ്റംബര്‍ ഒന്നിന് ഭുവനേശ്വറില്‍ ഓട്ടോ ഡ്രൈവര്‍ക്കും ഉടമയ്ക്കും 52,500 രൂപയുടെ പിഴയാണ് ചുമത്തിയത്.

പൊതു കുറ്റങ്ങള്‍ക്ക് 500 രൂപ, പ്രാബല്യത്തിലില്ലാത്ത ലൈസന്‍സ് ഉപയോഗിച്ചതിന് 5000 രൂപ, പെര്‍മിറ്റ് നിയമങ്ങള്‍ മറികടന്നതിന് 10,000 രൂപ, മദ്യപിച്ച് വാഹനമോടിച്ചതിന് 10,000 രൂപ, വായു, ശബ്ദ മലിനീകരണത്തിന് 10,000 രൂപ, ഡ്രൈവര്‍ സീറ്റില്‍ മറ്റൊരാളെ ഇരുത്തി സഞ്ചരിച്ചതിന് 5000 രൂപ, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും റജിസ്ട്രേഷനുമില്ലാതെ വാഹനം നിരത്തിലിറക്കിയതിന് 5,000 രൂപ, ഇന്‍ഷുറന്‍സ് അടയ്ക്കാത്തതിന് 2000 രൂപ തുടങ്ങി പിഴയാണ് ഓട്ടോ ഡ്രൈവര്‍ക്കും ഉടമയ്ക്കും ചുമത്തിയത്.

Comments
Loading...