EBM News Malayalam

ന്യുസിലന്‍ഡ്‌, ബംഗ്ലാദേശ്‌ രണ്ടാം ടെസ്റ്റ് മഴ മൂലം ഉപേക്ഷിച്ചു

വെല്ലിംഗ്ടണിലെ ന്യൂസിലാണ്ട് ബംഗ്ലാദേശ് ടെസ്റ്റിന്‍റെ രണ്ടാം ദിവസം പൂര്‍ണ്ണമായും മഴ മൂലം ഉപേക്ഷിക്കപ്പെട്ടു. പരമ്ബരയിലെ രണ്ടാം ടെസ്റ്റിന്‍റെ ആദ്യ മൂന്ന് ദിവസം മോശം കാലാവസ്ഥയാണ് പ്രവചിച്ചിരുന്നതെങ്കിലും രണ്ട് ദിവസവും ഒരോവര്‍ പോലും എറിയുവാന്‍ സാധിച്ചില്ല എന്നത് ക്രിക്കറ്റ് ആരാധകര്‍ക്ക് തിരിച്ചടിയായി. ആദ്യ ദിവസത്തേതിനു സമാനമായി ടോസ് പോലും രണ്ടാം ദിവസവും നടന്നില്ല. ഹാമിള്‍ട്ടണില്‍ നടന്ന ആദ്യ ടെസ്റ്റ് ന്യൂസിലാണ്ട് ഇന്നിംഗ്സിനും 52 റണ്‍സിനു ജയിച്ചിരുന്നു. പരമ്ബരയിലെ അടുത്ത മത്സരം ക്രൈസ്റ്റ്ചര്‍ച്ചിലാണ് അരങ്ങേറുക.

Leave A Reply

Your email address will not be published.