EBM News Malayalam

വെള്ളം കയറിയ ക്ഷേത്രപരിസരം വൃത്തിയാക്കി മുസ്ലീം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍

ബത്തേരി : വയനാട്ടിലെ പൊന്‍കുഴി പുഴ കര കവിഞ്ഞതോടെ പൊന്‍കുഴി ശ്രീരാമ ക്ഷേത്രം വെള്ളത്തിനടിയിലായിരുന്നു. എന്നാല്‍ ക്ഷേത്രത്തില്‍ നിന്നും വെള്ളം ഇറങ്ങിയപ്പോള്‍ മുസ്ലീം ലീഗിന്റെ വൈറ്റ് ഗാര്‍ഡ് പ്രവര്‍ത്തകര്‍ ക്ഷേത്രം ശുചിയാക്കാന്‍ സന്നദ്ധതയറിയിച്ച് ക്ഷേത്ര ഭാരവാഹികളെ സമീപിക്കുകയും ഭാരവാഹികള്‍ അനുവദിച്ചതോടെ ക്ഷേത്രം വൃത്തിയാക്കാന്‍ ഇറങ്ങുകയായിരുന്നു.

മണിക്കൂറുകള്‍ നീണ്ട് നിന്ന പ്രവര്‍ത്തനത്തിലൂടെ ചെളിമൂടിക്കിടന്ന ക്ഷേത്രവും, പുഴയില്‍ നിന്നും ഒഴികിയെത്തിയ മാലിന്യവും മരത്തടികള്‍ എല്ലാം തന്നെ പ്രവര്‍ത്താര്‍ നീക്കം ചെയ്യ്തു. കോഴിക്കാട് കൊല്ലഗല്‍ ദേശീയ പാതയിലെ ഗതാഗതം മൂന്ന് ദിവസമായി നിലച്ചിരുന്നു. പിന്നീട് കെട്ടിടങ്ങളും ഇവര്‍ കഴുകി വൃത്തിയാക്കി.

യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി സി.കെ. ഹാരീഫ്, വൈറ്റ് ഗാര്‍ഡ് ജില്ലാ ക്യാപ്റ്റന്‍ ഹാരീഫ് ബനാന, നിയോജകമണ്ഡലം ക്യാപ്റ്റന്‍ സി.കെ. മുസ്തഫ, സമദ് കണ്ണിയന്‍, അസീസ് വേങ്ങൂര്‍, നിസാം കല്ലൂര്‍, റിയാസ് കല്ലുവയല്‍, ഇര്‍ഷാദ് നായ്ക്കട്ടി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ക്ഷേത്രശുചീകരമം നടന്നത്. ക്ഷേത്രത്തിലെ നിത്യപൂജ തിങ്കളാഴ്ച പുനരാരംഭിക്കും.

Comments
Loading...