EBM News Malayalam

ഉച്ചഭക്ഷണ സമയത്ത് കുട്ടികളെ പാട്ടു കേള്‍പ്പിക്കാന്‍ എന്‍സി ആര്‍ഡിയുടെ നിര്‍ദേശം

ന്യൂഡല്‍ഹി: പഠനത്തിന് ഇടയ്ക്കുള്ള ഇടവേള ആനന്ദകരവും ‘പോസിറ്റീവ്’ അന്തരീക്ഷത്തിലും ആക്കുക എന്ന ലക്ഷ്യത്തോടെ സ്‌കൂളുകളില്‍ ഉച്ചഭക്ഷണ സമയത്ത് കുട്ടികളെ പ്രായത്തിന് അനുസരിച്ചുള്ള പാട്ടു കേള്‍പ്പിക്കാന്‍ എന്‍സില്‍ആര്‍ഡി നിര്‍ദേശിച്ചു. രാജ്യത്തെ 34 നഗരങ്ങളില്‍ ഒരു വര്‍ഷം നീണ്ട പഠനത്തിനൊടുവിലാണ് എന്‍സിഇആര്‍ടിയുടെ ഈ നിര്‍ദേശം.

പ്രീ പ്രൈമറി, പ്രൈമറി, അപ്പര്‍ പ്രൈമറി വിഭാഗങ്ങളിലേയ്ക്കായി പ്രത്യേകം മാര്‍ഗ നിര്‍ദേശങ്ങളാണ് എന്‍സിഇആര്‍ടി പുറത്തിറക്കിയത്. പാട്ടു കേള്‍ക്കുന്നത് കുട്ടികളെ കാര്യങ്ങള്‍ കൂടുതല്‍ സ്വീകാര്യതയോടെ സമീപിക്കാന്‍ പ്രാപ്തമാക്കുമെന്ന് ഗവേഷണങ്ങള്‍ തെളിയിക്കുന്നുവെന്നും മാര്‍ഗ്ഗ നിര്‍ദേശങ്ങളില്‍ പറയുന്നുണ്ട്.

Comments
Loading...