EBM News Malayalam

കൊലക്കേസ് പ്രതി സിക്കിമില്‍ വച്ച് പിടിയിലായി.

കൊല്ലം: ശാസ്താംകോട്ട കാവേരി ക്രഷര്‍ യൂണിറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായ ശൂരനാട് ആയിക്കുന്നം ശിവന്‍കുട്ടി നായരെ കൊലപ്പെടുത്തി പണവും മൊബൈല്‍ ഫോണും തട്ടിയെടുത്ത കേസിലെ പ്രതി രാജു സര്‍ക്കാര്‍ ആറ് വര്‍ഷത്തിന് ശേഷം സിക്കിമില്‍ വച്ച് പിടിയിലായി. കേബിള്‍ വയര്‍ ഉപയോഗിച്ച് കഴുത്തു മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി 15000 രൂപയും മൊബൈല്‍ ഫോണും തട്ടിയെടുത്തു.

കൊല്ലം റൂറല്‍ എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നഷ്ടപ്പെട്ട മൊബൈല്‍ ഫോണിന്റെ വിവരങ്ങള്‍ ശേഖരിച്ചതില്‍ പശ്ചിമബംഗാള്‍ കേന്ദ്രീകരിച്ച് പ്രതിയുടെ സാന്നിധ്യം തിരിച്ചറിയുകയും അവിടെയെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Comments
Loading...