EBM News Malayalam

ഇന്ത്യ മള്‍ടിപ്പിള്‍ എന്‍ട്രി ബിസിനസ്-ടൂറിസ്റ്റ് വിസ ആരംഭിച്ചു

അബുദാബി: ഇന്ത്യയും യു എ ഇയും തമ്മിലുള്ള വ്യാപാരവും നിക്ഷേപ സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷയുമായി യു എ ഇ സ്വദേശികള്‍ക്ക് അഞ്ചു വര്‍ഷത്തില്‍ ഒന്നിലേറെ തവണ ഇന്ത്യയില്‍ പ്രവേശിക്കാനുള്ള മള്‍ടിപ്പിള്‍ എന്‍ട്രി ബിസിനസ്-ടൂറിസ്റ്റ് വിസ ഇന്ത്യ ആരംഭിച്ചു.

മള്‍ടിപ്പിള്‍ എന്‍ട്രി വിസ അനുവദിക്കുന്നതിനുള്ള സംവിധാനം ബി എല്‍ എസ് ഇന്റര്‍നാഷനല്‍ കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തി കഴിഞ്ഞതുമായി യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി നവ് ദീപ് സിങ് സൂരി അറിയിച്ചു.

 

Comments
Loading...