EBM News Malayalam

ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ നിന്ന് മുന്‍ നായകന്‍ എം എസ് ധോണി പുറത്തായി

മുംബൈ: ബിസിസിഐ കരാറില്‍ എ ഗ്രേഡ് താരമായിരുന്ന മുന്‍ നായകന്‍ എം എസ് ധോണി ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ നിന്ന് പുറത്തായി. ഇന്ത്യയെ 2007ല്‍ ടി20 ലോകകപ്പിലും 2011ല്‍ ഏകദിന ലോകകപ്പിലും 2013ല്‍ ചാമ്പ്യന്‍സ് ട്രോഫിയിലും ജേതാക്കളാക്കിയ നായകനാണ് ധോണി.

തുടര്‍ന്ന് ധോണിയെ ഒരു ഫോര്‍മാറ്റിലെ കരാറിലും ഉള്‍പ്പെടുത്തിയിട്ടില്ല. ഓസ്ട്രേലിയയില്‍ ടി20 ലോകകപ്പ് വരാനിരിക്കേയാണ് ധോണി പട്ടികയില്‍ നിന്ന് പുറത്താകുന്നത്. എന്നാല്‍ ഇംഗ്ലണ്ടിലെ ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിനോട് തോറ്റ് ടീം ഇന്ത്യ പുറത്തായ ശേഷം ധോണി അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടില്ല.

Comments are closed.